എഫ്.ആർ. പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച “താനേ… താനേ” എന്ന മ്യൂസിക്കൽ ആൽബം ഈ ഫെബ്രുവരി 16 ആം തീയതി “സൈന മ്യൂസിക് “ന്റെ പേജിലൂടെ റിലീസ് ചെയ്തു
പ്രണവ് സുരേഷിന്റെ വരികൾക്ക് മിലൻ ജോഷി സംഗീതം നൽകി ഗായകൻ വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത് ആൽബത്തിന്റെ കഥ ഹരി കൃഷ്‌നും, സംവിധാനം നവാഗത സംവിധായകനായ അനന്തു പ്രിയദർശനുമാണ്.
അഭിനയിച്ചിരിക്കുന്നത് ഗോപികയും (സീരിയൽ നടി ),അനന്തകൃഷ്ണനുമാണ്.റെക്കോർഡിങ് എഞ്ചിനീയർസ് മിലൻ ജോഷി, ജോഷ് തോമസ്, സൗരവ് സുരേഷ്, രാകേഷ്, ബിബിൻ ജി കുമാർ എന്നിവരാണ്. ക്യാമറാമാൻ നൗഫൽ അസിസാണ്. ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഞങ്ങളുടെ സ്നേഹവും സന്തോഷവും അതിലുപരി നന്ദിയും അറിയിക്കുന്നു.