ട്രിവാൻഡ്രം ബിസിനസ് ക്ലബ്ബിന് പ്രൗഢഗംഭീരമായ തുടക്കം

0

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സമഗ്രവികസനം ലക്ഷ്യം വെച്ച് രൂപീകൃതമായ ട്രിവാൻഡ്രം ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് അദാനി വിഴിഞ്ഞം പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ നിർവ്വഹിച്ചു. ശംഖുമുഖം ഉദയ് സ്യൂട്ട്സിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങിൽ ജനം ടിവി മാനേജിങ് ഡയറക്ടറും യുഡിഎസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് സിഎംഡിയുമായ എസ്.രാജശേഖരൻ നായർ അധ്യക്ഷനായി.

ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, സിഐഐ പ്രതിനിധി പി.ഗണേഷ്, സെന്റർ ഫോർ അഡ്വാൻസ്ഡ് ലീഗൽ ഡീസ് & റിസർച്ച് ഡയറക്ടർ ഡോ.ലക്ഷ്മി നായർ, ട്രിവാൻഡ്രം ബിസിനസ് ക്ലബ് പ്രസിഡന്റ് ആർ.അശോക് കുമാർ, സെക്രട്ടറി ബി.രാധാകൃഷ്ണൻ, ട്രഷറർ ദിഗ്വിജയ് സിംഗ് എന്നിവർ സംസാരിച്ചു.പ്രോത്സാഹനം, മാനേജ്മെന്റ് സംരംഭകത്വ ട്രെയിനിംഗ്, ആരോഗ്യകരമായ ബിസിനസ് അന്തരീക്ഷത്തിനുവേണ്ടി നിലകൊളളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയ്ക്ക് ഊന്നൽ നൽകിയുളള പ്രവർത്തനങ്ങളാണ് ക്ലബ് ലക്ഷ്യമിടുന്നത്.

തലസ്ഥാനത്തിന്റെ വാണിജ്യ-വ്യാപാര വികസനത്തിന് നിരവധി കാര്യങ്ങൾ ചെയ്യാൻ ട്രിവാൻഡ്രം ബിസിനസ് ക്ലബ്ബിന് സാധിക്കുമെന്ന് രാജേഷ് ഝാ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നഗരത്തിലെ വ്യാപാരികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹാരം കാണാൻ ക്ലബ്ബിന് സാധിക്കട്ടെ എന്ന് യുഡിഎസ് സിഎംഡി എസ്.രാജശേഖരൻ നായർ ആശംസിച്ചു. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർക്ലബ്ബിന് സർവ്വ പിന്തുണയും വാഗ്ദാനം ചെയ്തു. നഗരത്തിലെ പ്രമുഖ ക്ലബ്ബുകളുടെ സാരഥികൾ, വ്യവസായ പ്രമുഖർ, പുതുസംരംഭകർ തുടങ്ങി നിരവധിപേർ ഉദ്ഘാടനചടങ്ങിന് സാക്ഷ്യം വഹിച്ചു.

You might also like
Leave A Reply

Your email address will not be published.