തിരുവനന്തപുരം: ദേശീയ – അന്തർദേശീയ തലത്തിലെ പ്രമുഖരായ ഡോക്ടർമാരെ പങ്കെടുപ്പിച്ച്മെനിസ്കസ് & കാർട്ടിലേജ് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ദ്വിദിന അർത്രോ ലേൺ പ്രീ കോൺഫറൻസ് വർക് ഷോപ്പ് കോവളത്ത് തുടങ്ങി..അൽ ആരിഫ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കോവളം ടർട്ടിൽ ഓൺ ദ ബീച്ച് റിസോർട്ടിൽ ആരംഭിച്ച കോൺഫറൻസ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. ഷമ്മാസ് ബി.എം അധ്യക്ഷത വഹിച്ചു.ലോക പ്രശസ്‌ത ഡോക്ടർമാരായ ബഷീർ അഹമ്മദ് സിക്രിയ(ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി), ഡോക്ടർ ഡേവിഡ് ബറസ്റ്റികി(സുഗുഡ് ഇൻസ്റ്റിറ്റ്യൂട്ട് ബാഴ്‌സലോണ), ഡോക്ടർ ഖാലിദ് അൽഖെലൈഫി (ആസ്പെറ്റർ ഖത്തർ), ഡോക്ടർ രാഹുൽ ശിവാഡെ (ആസ്റ്റർ ഡിഎം ക്ലിനിക്‌സ്, ദുബായ്) ഐ.എം.എ പ്രസിഡൻ്റ് ഡോ. ശ്രീകുമാർ, ഓർത്തോ പീഡിക് അസോസിയേഷൻ പ്രസിഡൻ്റ് ഡോ.അനിയൻ കുട്ടി, അൽ ആരിഫ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. അഹമദ് സക്കീർ ഹുസെെൻ, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ
മുഹമ്മദ് ഇഖ്ബാൽ (റിട്ട: ഐ.പി.എസ് ) തുടങ്ങിയവർ പങ്കെടുത്തു.. അന്താരാഷ്ട്ര തലത്തിലും ദേശിയ തലത്തിലും അറിയപ്പെടുന്ന നിരവധി ഡോക്ടർമാർ പങ്കെടുക്കുന്ന അർത്രോ ലേൺ പ്രീ കോൺഫറൻസ് വർക് ഷോപ്പ് ദക്ഷിണേന്ത്യയിൽ ആദ്യമായാണ് സംഘടിപ്പിച്ചത്
You might also like