നെടുമങ്ങാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കച്ചേരി നടയിലുള്ള അരയാൽ മുത്തശ്ശിയുടെ ചുവട്ടിൽ ദാഹജല വിതരണം ആരംഭിച്ചു
നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ
കച്ചേരി നടയിലുള്ള അരയാൽ മുത്തശ്ശിയുടെ ചുവട്ടിൽ
ദാഹജല വിതരണം ആരംഭിച്ചു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ ദാഹജല വിതരണത്തിന് തുടക്കം കുറിച്ചു.
സാംസ്കാരിക വേദി ഭാരവാഹികളും, പ്രവർത്തകരുമായ
മൂഴിയിൽ മുഹമ്മദ് ഷിബു, പഴവിള ജലീൽ, പുലിപ്പാറ യൂസഫ്, ചെറുവാളം സുരേഷ്, നെടുമങ്ങാട് ഷരീഫ്, മുഹമ്മദ് ഇല്യാസ് പത്താംകല്ല്, എസ്.കുമാർ,സജി, അസീസ്, വിനു കുമാർ, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.