ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്‌പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്

0

ദോഹ: ഖത്തറിലെ ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്‌പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്.
മികച്ച ബാറ്റ്മിന്റണ്‍ കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും മനോജ് സാഹിബ് ജാന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.ദോഹയിലെ സഅതര്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് പുരസ്‌കാരം സമ്മാനിച്ചത്.ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റുിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റുമാരായ ഫൗസിയ അക്ബര്‍, സുബൈര്‍ പന്തീരങ്കാവ്, ഡിസൈനല്‍ അമീന്‍ സിദ്ധീഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.എന്‍വിബിഎസ് ഡയറക്ടര്‍ ബേനസീറും മനോജ് സാഹിബ് ജാനും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

You might also like
Leave A Reply

Your email address will not be published.