മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ് ഡോ. എം.പി ഷാഫി ഹാജിക്ക് അമാനുല്ല വടക്കാങ്ങര
ദോഹ. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ് ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക നായകനുമായ ഡോ. എം.പി ഷാഫി ഹാജിക്ക്. ആറ് പതിറ്റാണ്ടിലേറെ കാലം പ്രവാസ ലോകത്ത് മികച്ച സംരംഭകനായും സാമൂഹ്യ സാംസ്‌കാരിക നേതാവായും ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ് ഡോ. എം.പി ഷാഫി ഹാജിയെ തെരഞ്ഞെടുത്തത്.കഴിഞ്ഞ 62 വര്‍ഷമായി ഖത്തറിലെ പ്രവാസി സമൂഹത്തില്‍ വിജയകരമായ സംരംഭകനായും പൊതുപ്രവര്‍ത്തകനായും നിറഞ്ഞുനില്‍ക്കുന്ന എം.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ ഡോ. എം. പി. ഷാഫി ഹാജി നിരവധി പൊതുവേദികളുടെ ഭാരവാഹിയും രക്ഷാധികാരിയുമാണ്.കാസര്‍ഗോഡ് എം.പി.ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനായ അദ്ദേഹം വിദ്യാഭ്യാസ രംഗത്തും ജനസേവന രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.തിരുവനന്തപുരം താജ് വിവന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പശ്ചമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദ ബോസ് അവാര്‍ഡ് സമ്മാനിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേര്‍സണ്‍ ഉഷ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ ഗോപാല കൃഷ്ണന്‍ സ്വാഗതവും സംസ്ഥാന പ്രസിഡണ്ട് കെ.വി.പത്മനാഭന്‍ നന്ദിയും പറഞ്ഞു.