തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പ്രചരണ പരിപാടിയുടെ ഭാഗമായി ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ്സ് ഹരിത കര്‍മ്മസേന എന്ന ബോധവത്കരണ പരിപാടിയില്‍ ഇന്ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര മാര്‍ത്തോമാ ജൂബിലി മന്ദിരത്തില്‍ രാവിലെ 9 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുക്കും.മാതൃകാപരമായ മാലിന്യ സംസ്കരണ രീതികളെയും ഹരിത കര്‍മ്മ സേനയ്ക്ക് യുവാക്കള്‍ നല്‍കേണ്ട പിന്തുണയെ സംബന്ധിച്ചും മന്ത്രി യുവാക്കളോട് സംവദിക്കുകയും അവര്‍ക്കൊപ്പം വീടുകള്‍ സന്ദര്‍ശിക്കുകയുംചെയ്യും. മാലിന്യമുക്ത നവകേരളത്തിനായി യുവാക്കളെ ഹരിത കര്‍മ്മ സേനയ്ക്കൊപ്പം അണിനിരത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഓരോ ജില്ലയില്‍ നിന്നും 100 യുവപ്രതിനിധികളും 25 ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കും സംസ്ഥാന വ്യാപകമായി 1400 യുവാക്കളും 350 ഹരിത കര്‍മ്മ സേനാ അംഗങ്ങളും പങ്കെടുക്കും.യുവാക്കള്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്കൊപ്പം എന്ന സന്ദേശമുള്ള സെല്‍ഫി ഫ്രെയിം ഉപയോഗിച്ച് കുടുംബാംഗങ്ങള്‍ക്ക് സെല്‍ഫി എടുക്കാം. ഇത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് അതിന്‍റെ ലിങ്ക് 90721 19831 എന്ന ശുചിത്വ മിഷന്‍ വാട്സ്ആപ്പ് നമ്പറില്‍ ഷെയര്‍ ചെയ്താല്‍ മികച്ച ചിത്രത്തിന് പാരിതോഷികം ലഭിക്കും. പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും മികച്ച കുറിപ്പുകളും സമൂഹ മാധ്യമത്തില്‍ പങ്ക് വയ്ക്കുന്ന യുവാക്കള്‍ക്കും ശുചിത്വ മിഷന്‍ ആകര്‍ഷകമായ സമ്മാനം നല്‍കും.
കേരളത്തിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളെകുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിനായി എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.