ലോകമെമ്പാടുമുള്ള അത്യാധുനിക സോഫ്റ്റ് വെയര്‍ സൊല്യൂഷനുകളുടെയും സേവനങ്ങളുടെയും വിശ്വസ്ത ദാതാവായി അതിവേഗം മാറിയ ഇവാലോജിക്കല്‍ യുഎസ്, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, സ്പെയിന്‍, അങ്കോള, കാനഡ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ സേവനം നല്‍കുന്നുണ്ട്.
ടെക്നോപാര്‍ക്കില്‍ ഓഫീസ് തുടങ്ങുന്നതിലൂടെ കേരളത്തിലെ ശക്തമായ ഐടി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം നവീകരണത്തിനും വളര്‍ച്ചയ്ക്കുമുള്ള പ്രതിബദ്ധത കമ്പനി ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇവാലോജിക്കല്‍ ഡയറക്ടര്‍ നിതിന്‍ പി ജോണ്‍ പറഞ്ഞു. ഈ സംരംഭം നൂതനത്വത്തിന്‍റെയും മികവിന്‍റെയും സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്. സമീപഭാവിയില്‍ 50 ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇവാലോജിക്കല്‍ ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായ സേവനം എത്തിക്കുന്നതിലും സാങ്കേതികവിദ്യയിലൂടെ നല്ല മാറ്റങ്ങള്‍ വരുത്തുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്‍ഡിംഗ് വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, ഐടി ഉല്‍പ്പന്നങ്ങള്‍, എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആര്‍പി) സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഐടി ഡൊമെയ്നുകളിലെ സേവനങ്ങളും ഉല്‍പ്പന്നങ്ങളുമായി ആഗോള വിപണിയില്‍ ഇവാലോജിക്കലിന് ശക്തമായ സാന്നിധ്യമുണ്ട്.