‘ഇന്ത്യന്‍ ജീവനക്കാര്‍ ഹീറോസ്, നിരവധി ജീവനുകള്‍ രക്ഷിച്ചു’, കപ്പല്‍ അപകടത്തിനു മുന്‍പ് മെയ് ഡേ കോള്‍; അഭിനന്ദിച്ച്‌ ഗവര്‍ണര്‍

0

സിംഗപ്പൂര്‍ ആസ്ഥാനമായ കമ്ബനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള സിംഗപ്പൂര്‍ കമ്ബനിയായ ഗ്രേസ് ഓഷ്യന്‍ പിടിഇയുടെ ചരക്കു കപ്പലായ ഡാലി ആണ് അപകടത്തില്‍ പെട്ടത്. മലയാളിയ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെതാണ് സിനർജി കമ്ബനി. അപകടം നടക്കുമ്ബോള്‍ കപ്പലില്‍ ഉണ്ടായിരുന്നതെല്ലാം ഇന്ത്യക്കാരായ ജീവനക്കാരായിരുന്നു.അതേസമയം, കപ്പല്‍ പാലത്തില്‍ ഇടിക്കും മുന്‍പ് ജീവനക്കാര്‍ അടിയന്തര സന്ദേശമായ മേയ് ഡേ കോള്‍ ചെയ്തുവെന്നും അതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം കുറയ്ക്കാന്‍ സാധിച്ചെന്നും മേരിലാന്‍ഡ് ഗവര്‍ണര്‍ പറഞ്ഞു. കപ്പലിലെ ജീവനക്കാര്‍ ഹീറോകളാണ്.നിരവധി ജീവനുകളാണ് അവര്‍ കഴിഞ്ഞ രാത്രി രക്ഷിച്ചത്- ഗവര്‍ണര്‍ വെസ് മൂര്‍ പറഞ്ഞു. മണിക്കൂറില്‍ ഒമ്ബതു മൈല്‍ സ്പീഡിലായിരുന്ന കപ്പല്‍ പൊടുന്നനേ തിരിയുകയും പാലത്തിന്റെ തൂണിനടുത്തേക്ക് നീങ്ങുകയുമായിരുന്നു. എന്നാല്‍, അപകടം തിരിച്ചറിഞ്ഞ ഉടന്‍ കപ്പല്‍ ജീവനക്കാര്‍ അടിയന്തര സന്ദേശമായ മേയ് ഡേ കോള്‍ നല്‍കി. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.പടാപ്സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്. പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നിരവധി വാഹനങ്ങളും നദിയില്‍ വീണിരുന്നു. അപകടത്തില്‍പ്പെട്ട് ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ നിന്ന് ശ്രീലങ്കയിലേക്കായിരുന്നു കപ്പലിന്റെ യാത്ര.

You might also like

Leave A Reply

Your email address will not be published.