ഇനിയൊരു ജീവിതം ഉണ്ടോ എന്ന് അറിയില്ല.. ഇനി ഒരു നോമ്പിന് നമ്മൾ ഉണ്ടാവുമോ എന്നും അറിയില്ല നമ്മൾ ഈ ഭൂലോകത്ത് വന്നത് ഒരു വിസിറ്റിംഗ് വിസയിലാണ്… നമ്മൾ ഇവിടെ കുറെയൊക്കെ കാട്ടിക്കൂട്ടും ഞാനാണ് വലുത് നീയാണ് വലുത് എന്റെ കുടുംബമാണ് വലുത് നിന്റെ കുടുംബമാണ് വലുത് എന്റെ ജാതിയാണ് വലുത് നിന്റെ ജാതിയാണ് വലുത് എന്തെടുക്കലാണ് കൂടുതൽ പണവും സ്വത്തും ഉള്ളത് ഞാനാണ് ഈ ഭൂലോകത്ത് വലിയവൻ എനിക്കും എന്റെ മക്കൾക്കും എന്റെ കുടുംബത്തിനും നല്ല ആരോഗ്യമാണ് കഴിവാണ് ഞങ്ങളാണ് ഏറ്റവും വലിയ പഠിത്തവും വിദ്യാഭ്യാസവും വിവരവും ഉള്ളവർ എന്നാണ് എല്ലാവരും കരുതുന്നത്… അങ്ങനെ തന്നെയാണ് നമ്മുടെ മുൻഗാമികളും കരുതിയത്.. ഇനിയും നമ്മൾ നൂറു കൊല്ലം ജീവിക്കും എന്നാണ് എല്ലാരും വിചാരിക്കുന്നത്.. ഈ എഴുതുന്ന ഞാനും അങ്ങനെ തന്നെയാണ് വിചാരിക്കുന്നത്.. എന്നാൽ ഒരു സത്യം എല്ലാവരും മനസ്സിലാക്കുക നമുക്ക് ഇപ്പോഴുള്ളത് ഒരു വിസിറ്റിംഗ് മാത്രമാണ് അതിന്റെ കാലവതി കഴിഞ്ഞാൽ നമ്മൾ മടങ്ങി പോകേണ്ടി വരും അവിടെ പോയതിനുശേഷം മാത്രമാണ് നമുക്ക് ഒരു എംപ്ലോയ്മെന്റ് വിസ അല്ലാഹു അടിച്ചു തരുന്നത്.. അതിനു മാത്രമാണ് വാല്യൂറ്റി ഉള്ളത്…. യഥാർത്ഥ ഒരു ജീവിതം മരണത്തിനു ശേഷമാണ് അത് ഉറപ്പാണ് ഈ ബാലവും ഭൂമിയും കടലും മലയും മഞ്ഞും കാറ്റും തീയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ച ഒരുത്തൻ ഉണ്ട് അവനെ പലതരത്തിൽ ആൾക്കാർ പേരിട്ടു വിളിക്കുന്നു. അല്ലാഹു.. ഈശ്വരൻ.. യേശു.. എന്നാൽ പ്രപഞ്ചത്ത് ഒരു ശക്തി മാത്രമേ ഉള്ളൂ എന്നാണ് എല്ലാ പുരാണങ്ങളിലും ബൈബിളിലും ഖുർആനിലും ഉള്ളത് പ്രിയമുള്ളവരെ നമ്മുടെ മുൻഗാമികൾ ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിപ്പോയത് നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരുപാട് നമ്മളെ ചുറ്റിപ്പറ്റി നമ്മുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും അനിയന്മാരും ചേട്ടന്മാരും നമ്മുടെ അപ്പൂപ്പനും അച്ഛനും അമ്മയും മരണപ്പെട്ട് പോയിട്ടുണ്ട് ഇനി നമ്മളും പോകും എന്നുള്ള കാര്യം ഉറപ്പാണ് അല്ലേ.. ഇങ്ങനെ ഇരിക്കുന്ന ഈ കാലഘട്ടത്തിൽ.. ഒരു എൻആർസി വന്നു വന്നതിന്റെ പേരിൽ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്നു എന്നു പറഞ്ഞുകൊണ്ട് നമ്മൾ ഭയക്കേണ്ട കാര്യമുണ്ടോ ഇവിടെ പല രാജാക്കന്മാരും പല പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഈ ഭൂലോകത്ത് വന്നു പോയിട്ടുണ്ട് പലതും പലവട്ടമായി നടത്തപ്പെട്ടിട്ടുണ്ട് പല നിയമനടപടികളും ഉണ്ടായിട്ടുണ്ട് ആ നേതാക്കന്മാരൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടോ ഒരു നിഴൽ പോലെ വന്നുപോകും അവർക്ക് അപ്പോൾ അവരെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അവർ ചെയ്തു മടങ്ങിപ്പോകും അവരും ഒരു ദിവസം ഈ ഭൂമിയിൽ നിന്നും പോകും എന്നുള്ള കാര്യം അവർ മറന്നു പോകുന്നു ഈ എൻ ആർ സി കൊണ്ടുവന്നത് കോൺഗ്രസ് ആണെങ്കിലും ബിജെപി ഗവർമെന്റ് ആയാലും വേറെ ഏതെങ്കിലും ഗവർമെന്റ് കൊണ്ടുവന്നിരുന്നാലും അവർ നടപ്പിലാക്കുമ്പോൾ അവർക്ക് ഓരോ മനസ്സിൽ തന്ത്രങ്ങൾ ഉണ്ടാവും കോൺഗ്രസ് വന്നാൽ ഈ എൻആർസി നടപ്പിലാക്കുന്നത് മയമായ രീതിയിൽ ആയിരിക്കും ബിജെപി ഗവർമെന്റ് എൻ ആർ സി നടപ്പിലാക്കുന്നത്… എല്ലാവർക്കും ഒരേ രീതിയിൽ ഉള്ളതായിരിക്കില്ല മുസ്ലീങ്ങൾക്ക് ഒന്ന് ഹിന്ദുക്കൾക്ക് ഒന്ന് ക്രിസ്ത്യൻസിന്. വേറെ ഒന്ന്.. അങ്ങനെയായിരിക്കും.. എന്നിരുന്നാലും നമ്മൾ പേടിക്കേണ്ട ആവശ്യമുണ്ടോ ഇന്ത്യ എന്ന ഈ മഹാരാജ്യത്ത് നമ്മൾ ജീവിക്കുന്നത് നമ്മുടെ ഹിന്ദു സഹോദരങ്ങളും ക്രിസ്ത്യൻസ് സഹോദരങ്ങളും നമ്മളും ഒരുമിച്ചല്ലേ കഴിയുന്നത് നമ്മുടെ ചുറ്റിപ്പറ്റിയുള്ള നമ്മളെ സ്നേഹിക്കുന്ന ഹിന്ദു സഹോദരങ്ങൾ നമുക്ക് വേണ്ടിയിട്ടില്ലേ പിന്നെ എന്തിനാണ് നമ്മൾ ഭയക്കേണ്ടത് അതുകൊണ്ട് ബിജെപി ഗവർമെന്റ് എൻ ആർ സി അല്ലെങ്കിൽ വേറെ ഏതെങ്കിലും കടുത്ത നിയമങ്ങളോ കൊണ്ടുവന്നു എന്നു പറഞ്ഞു ഒരു മുസ്ലിം സഹോദരന്മാരും അയക്കേണ്ട കാര്യമില്ല ക്രിസ്ത്യൻസ് സഹോദരങ്ങളും ഭയക്കേണ്ട കാര്യമില്ല ഏതു നിയമം വന്നാലും സത്യം സത്യമായി കാണുന്ന ഹിന്ദു സഹോദരങ്ങൾ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകും അത് ഇപ്പോഴുമുണ്ട് ഇതിനുമുൻപ്. എൻ ആർ സി വരാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ നമ്മുടെ കൂടെ അവരൊക്കെ നിന്നില്ല ഇനിയും അവർ നമ്മളെ കൂടെ ഉണ്ടാവും അതുകൊണ്ട് ആരും എൻആർസിയെ കണ്ടോ അല്ലെങ്കിൽ ഏതെങ്കിലും പുതിയ നിയമം വന്നുപോകും നമ്മളൊക്കെ ഇല്ലാതാക്കി പോകുമെന്ന് ആരും വിചാരിക്കേണ്ട സത്യസന്ധമായി നീങ്ങുന്ന മുസ്ലിം സഹോദരങ്ങളെ മറ്റു യാതൊരു നിയമ നടപടിക്കും ഹിന്ദു സഹോദരങ്ങൾ വിട്ടുകൊടുക്കില്ല അത് ഉറപ്പാണ്.. ഇതിന്റെ പേരിൽ നാട്ടിൽ സത്യസന്ധമായി ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഹിന്ദു സഹോദരങ്ങളെ ആരും തള്ളിപ്പറയുകയോ അവർ വിഷമിക്കുന്ന രീതിയിൽ വേദനിപ്പിക്കുന്ന രീതിയിൽ ഒരു വാക്കുപോലും സംസാരിക്കാതിരിക്കുക ഏതു നടപടി വന്നാലും അത് നേരിടാൻ നമ്മൾ തയ്യാറാവണം നമ്മുടെ കൂടെ നമ്മളെ സ്നേഹിക്കുന്ന ഹിന്ദു സഹോദരങ്ങൾ.. ഉണ്ടാകും..🙏🏻 പ്രപഞ്ചനാഥനും ഉണ്ടാകും പിന്നെ എന്തിന് നമ്മൾ വായിക്കണം… ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് വോട്ടു പിടിക്കാൻ നടക്കുന്ന കുറേ ചെറ്റകൾ ഉണ്ട് അവർക്ക് മാത്രമേ കഴിയൂ…
ജനിച്ചാൽ ഒരു ദിവസം നമ്മൾ മരിക്കും
അതുകൊണ്ട് എന്തുവന്നാലും നേരിടാം എന്ന ധൈര്യത്തോടുകൂടി എല്ലാ സഹോദരങ്ങളും മുന്നോട്ടു പോവുക ഏതെല്ലാം രാജ്യത്ത് ഏതെല്ലാം നിയമങ്ങൾ നടപ്പിൽ ആക്കി പാലസ്തീനിൽ എന്തെല്ലാം സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു വീണ്ടും അവിടെ ആൾക്കാർ ജീവിക്കുന്നില്ലേ… ഇവർ ഈ നിയമം നടപ്പിലാക്കുമ്പോൾനമ്മളോടൊക്കെ രേഖകൾകരസ്ഥമാക്കാൻ പറയുംനമ്മളോട് അങ്ങനെകളൊന്നും കരസ്ഥമാക്കാൻ ഇല്ല അങ്ങനെ വരുന്ന സാഹചര്യത്തിൽ നമ്മളെ അവർ ജയിലിൽ പിടിച്ചടക്കി നമ്മളെ വേദനിപ്പിക്കും വിഷമിപ്പിക്കും അത് എത്ര ദിവസത്തേക്ക് കുറച്ചുദിവസം അതുകഴിഞ്ഞാൽ നമ്മളൊക്കെ മരിക്കും ഈ നിയമം നടപ്പിലാക്കിയവനും ഒരു ദിവസം മരിക്കും നമ്മൾ കരുതുന്നത് നമുക്ക് അല്ലാഹുവിന്റെ പുണ്യ റസൂൽ പറഞ്ഞു തന്നത് നിന്റെ ജീവിതം ദുനിയാവിൽ അല്ല ആഹിറത്തിലാണ് നിന്റെ ജീവിതം എന്നല്ലേ പറഞ്ഞു തന്നത് അതുകൊണ്ട് പ്രിയമുള്ളവരെ നമ്മൾ ധൈര്യപൂർവ്വം മുന്നോട്ടുപോവുക അല്ലാഹു വിശ്വസിക്കുക അല്ലാഹുവിന്റെ പുണ്യറസൂലിന്റെ വഴിയിൽ നമ്മൾ ചെല്ലുക റബ്ബിന്റെ കൽപ്പന എന്താണോ അതനുസരിച്ച് നമുക്ക് മുന്നോട്ടു പോകാം അല്ലാഹുവിന്റെ പുണ്യ റമദാൻ മാസത്തിൽ എന്റെ മനസ്സിൽ നിന്നും വന്ന വാക്കുകളാണ് ഞാൻ എഴുതിയിരിക്കുന്നത് ഇൻഷാ അള്ളാ അള്ളാഹു എല്ലാവർക്കും കാര്യം മനസ്സിലാക്കാൻ തൗഫീഖ് ചെയ്യുമാറാകട്ടെ.. നിയമം നടപ്പിലാക്കുന്ന വർക്കും,… അല്ലാഹു നല്ല ബുദ്ധി കൊടുക്കു മാറാകട്ടെ അതുപോലെതന്നെ എല്ലാവരും അല്ലാഹുവിനോട് ദുആ ചെയ്യുക അല്ലാഹുവേ എന്നാണോ കൽപ്പിച്ചിട്ടുള്ളത് ആ രീതിയിൽ തന്നെ നടന്നു പോകട്ടെ അല്ലാഹ് അല്ലാഹുവേ തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ട ഒരു അവസ്ഥ വരുത്തല്ലേ റഹ്മാനെ എന്ന് എല്ലാവരും പ്രാർത്ഥിക്കുക നമുക്കെതിരെ പ്രവർത്തിക്കുന്നവർക്കും നമ്മൾ ദുആ ചെയ്യുക അല്ലാഹു തീർച്ചയായും നമുക്ക് സമാധാനവും സന്തോഷവും നൽകും… ജാതിമതഭേദമെന്യേ എല്ലാ സഹോദരങ്ങൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ… എല്ലാ സഹോദരങ്ങളും ഒരു അമ്മ പെറ്റ മക്കളെപ്പോലെ കേരളത്തിലും ഇന്ത്യയിലും ഇനിയുള്ള കാലം ജീവിച്ച് മരിക്കാൻ തൗഫീഖ് ചെയ്യുമാറാകട്ടെ
You might also like