കേരളത്തിന്റെ ശാസ്ത്ര വളര്‍ച്ചയും വെല്ലുവിളികളും ഭാവി മനുഷ്യ ജീവിതവും പശ്ചാത്തലമാക്കി ഓഷ്യാനിക് പ്രൊഡക്ഷന്‍സ് നിര്‍മ്മിയ്ക്കുന്ന ദി ന്യൂറോ സര്‍ജന്‍ 2050 എന്ന മലയാള സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. ചിത്രീകരണം പുരോഗമിയ്ക്കുന്ന ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് റോയ് അത്തിമ്മൂടനാണ്.താരങ്ങളായ സുള്‍ഫി , ഡിനി ദാനിയേല്‍ , ലക്ഷ്മി , അനന്തകൃഷ്ണന്‍ , ഷിബു , ടോം സ്‌കോട്ട് എന്നിവരും ദി ന്യൂറോ സര്‍ജന്‍ സിനിമയില്‍ വേഷത്തിലെത്തുന്നു . രചനയും സംവിധാനവും റോയ് അത്തിമ്മൂടന്‍ നിര്‍വഹിയ്ക്കുന്നു.
ഛായാഗ്രഹണം : വി.എസ് സജി , പ്രോജക്റ്റ് ഡിസൈനര്‍ : സുനില്‍ തിരുവല്ലം , ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ : ദിനേശ് വിളക്കുപാറ , അസോസിയേറ്റ് ഡയറക്റ്റര്‍ : എമേഴ്‌സന്‍ , അസിസ്റ്റന്റ് ഡയറക്റ്റര്‍ : ജിഷ കൃഷ്ണ , വി.എഫ് . എക്‌സ് : അഭിലാഷ് , ഷിനു , വസ്ത്രാലങ്കാരം : തമ്പി ആര്യനാട് , മേയ്ക്കപ്പ് : ബീജ സുരേന്ദ്രന്‍ , നൃത്തം – സുനില്‍ ( ഡാന്‍സ് എന്‍ ബീറ്റ് )
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : രാഗേഷ് എം പിള്ള , പി.ആര്‍.ഒ : എ.എസ് പ്രകാശ് .