പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ ആട്ടവും പാട്ടും എന്ന പരിപാടി സംഘടിപ്പിച്ചു
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ ആട്ടവും പാട്ടും എന്ന പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് എം ദൗലത് ഷായുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സ്കൂൾ ഹെഡ്മിസ്ട്രസ് എസ് ഷീബ ഉൽഘാടനം ചെയ്യ്തു. ബി ആർ സി കോ ഓർഡിനേറ്റർ സജിത, അധ്യാപകരായ സോജമംഗളൻ, ആർ വിൽസി റോസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി സ്വാഗതവും അധ്യാപിക അജിത നന്ദിയും പറഞ്ഞു.