പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ റംസാൻ നിലാവ് 2024 മതസൗഹാർദ്ധ സമ്മേളനവും പഠനോപകരണ വിതരണവും കിറ്റ് വിതരണവും നടന്നു
കോവളം :പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ റംസാൻ നിലാവ് 2024 എന്ന പേരിൽ മതസൗഹാർദ്ധ സമ്മേളനവും പഠനോപകരണ വിതരണവും കിറ്റ് വിതരണവും നടന്നു..ശ്രീകണ്ഠൻ നായരുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ചലച്ചിത്ര പിന്നണി ഗായകൻ ജീവൻ പദ്മകുമാർ ഉൽഘാടനം ചെയ്യ്തു.ബോധി സ്വാമി(കുന്നും പാറ ക്ഷേത്ര മഠം ) അക്ബർഷാ, ഫാദർ യുജിൻ ബ്രിട്ടോ (ആഴാകുളം ക്രൈസ്റ്റ് ദി കിങ് ചർച്ചു വികാരി )വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു, അഡ്വ പാറവിള വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. നസീബ് സ്വാഗതവും ഷിജാസ് കൃതജ്ഞതയും പറഞ്ഞു.