മില്‍മ തിരുവനന്തപുരം മേഖല; മികച്ച ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു

0
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ (ടിആര്‍സിഎംപിയു) കീഴിലെ മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള 2021-22 ലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പുരസ്കാരദാന ചടങ്ങിന്‍റെയും കന്നുകാലികള്‍ക്കുള്ള വേനല്‍ക്കാല ഇന്‍ഷുറന്‍സ് പദ്ധതിയുടെയും ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു. ആന്‍റണി രാജു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ടിആര്‍സിഎംപിയു ചെയര്‍മാന്‍ മണി വിശ്വനാഥ് സ്വാഗതം പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ ഉച്ചക്കടയാണ് മേഖലാ യൂണിയനിലെ മികച്ച ക്ഷീരസംഘം. ജില്ലാ തലത്തില്‍ കൊട്ടറ (കൊല്ലം), വള്ളികുന്നം (ആലപ്പുഴ), വെച്ചുച്ചിറ (പത്തനംതിട്ട) എന്നിവയാണ് മികച്ച സംഘങ്ങള്‍.മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്കാരത്തിന് ഉച്ചക്കട സംഘത്തിലെ സജു ജെ.എസ് അര്‍ഹനായി. ജില്ലാതലത്തില്‍ വി.ജെ അഭിലാഷ് (ഇളംകുളം നടക്കല്‍, കൊല്ലം), ഷിഹാബുദീന്‍ (കണ്ണനാകുഴി, ആലപ്പുഴ), ലിറ്റി ബിനോയി (വെച്ചുച്ചിറ, പത്തനംതിട്ട) എന്നിവര്‍ പുരസ്കാരം നേടി.മികച്ച ക്ഷീര കര്‍ഷകയായി ആലപ്പുഴ വള്ളിക്കുന്നം ക്ഷീരസംഘത്തിലെ വല്‍സലയും യുവ ക്ഷീര കര്‍ഷകയായി തിരുവനന്തപുരം കല്ലിയൂര്‍ സംഘത്തിലെ റീത്താ വിജയനും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോട്ടയ്ക്കകം ആണ് മികച്ച ഗുണനിലവാരമുള്ള പാല്‍ നല്‍കുന്ന സംഘം. ജില്ലാ തലത്തില്‍ പള്ളിമണ്‍ (കൊല്ലം), താമരക്കുളം ഈസ്റ്റ് (ആലപ്പുഴ), ഓതറ ഈസ്റ്റ് (പത്തനംതിട്ട) എന്നീ സംഘങ്ങളും പുരസ്കാരം നേടി.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി.സുരേഷ്കുമാര്‍, ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡോ. മുരളി പി., ഭരണസമിതി അംഗങ്ങളായ ഡബ്ല്യു.ആര്‍ അജിത് സിംഗ്, കെ. കൃഷ്ണന്‍ പോറ്റി, എം.കൃഷ്ണന്‍കുട്ടി, കെ.ആര്‍ മോഹനന്‍ പിള്ള, പി.ജി വാസുദേവന്‍ ഉണ്ണി, ജെ. മെഹര്‍, മുണ്ടപ്പള്ളി തോമസ്, പി.വി ബീന, ആയാപറമ്പ് രാമചന്ദ്രന്‍, ടി.കെ പ്രതുലചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
You might also like

Leave A Reply

Your email address will not be published.