തിരുവനന്തപുരം നെടുമങ്ങാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥത്തിന്റെ
മരണവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥന്റെ കുടുംബ അംഗങ്ങളെ കണ്ടു അനുശോചനം രേഖപ്പെടുത്തുന്നതിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്
ബീമാപള്ളി റഷീദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വീട് സന്ദർശിച്ചു.സംഘത്തിൽ ജില്ലാ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി, കണിയാപുരം ഹലീo, എസ് എം പുരം നിസാർ, ഇടവം ഖാലിദ്,
കന്യാകുളങ്ങര ഷാജഹാൻ,എസ് എഫ് എ തങ്ങൾ,പുലിപ്പാറ യൂസഫ്,എച്ച് സിദ്ദിഖ്,പേരുമല ഷിയാസ്, ഷൗക്കത്ത് ചന്തമുക്ക്, പാളയം നിസാo,എം എ കരീം, ആരിഫ് കണിയാപുരം, ഷാഹുൽ കഴക്കൂട്ടം, ഗദ്ദാഫി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ച്.
You might also like