നെടുമങ്ങാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും, നെടുമങ്ങാട് സ്വദേശിയുമായ
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കച്ചേരി നടയിൽ സംഘടിപ്പിച്ച
റാഗിംഗ് വിരുദ്ധ സിദ്ധാർത്ഥ സ്മൃതി മുൻ നഗരസഭ ചെയർമാൻ
വട്ടപ്പാറ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് എസ്. അരുൺകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.മൂഴിയിൽ മുഹമ്മദ് ഷിബു,വാണ്ട സതീഷ്,പനവൂർ ഹസ്സൻ, വഞ്ചുവം ഷറഫ്,പുലിപ്പാറ യൂസഫ്,
സുനിൽ കുമാർ,പഴവിള ജലീൽ,മുഹമ്മദ് ഇല്യാസ്,സിദ്ദിഖ്,
മോഹനൻ, എസ് കുമാർ,കണ്ണാറാംകോട് സജി, പറയങ്കാവ് സലിം, അസീസ് നെടുമങ്ങാട്,ചന്ത വിള രവീന്ദ്ര ബാബു, ബോബൻ, കൊല്ലംകാവ് സജി, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.