വെള്ളയമ്പലം ടി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, റംസാൻ ഇഫ്താർ സംഗമം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദ് ഉത്ഘാടനം ചെയ്യുന്നു
തിരു : നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ട്രെയിനിങ് സെന്റർ അംഗീകാരത്തോടെ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന റ്റി. എം. സി മൊബൈൽ ടെക്നോളജിയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും റംസാൻ സംഗമവും സംഘടിപ്പിച്ചു. എം. ഡി ജമീൽ യൂസഫിന്റെ അധ്യക്ഷതയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് റഷീദ് ഉദ്ഘാടനം ചെയ്തു. നാലാഞ്ചിറ ജയ മാതാ ഐ ടി ഐ പ്രിൻസിപ്പൽ ബ്രദർ കെ.റ്റി മാത്യു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ലഹരി വർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽ സബർമതി,ശാസ്തമംഗലം മുകുന്ദേശ്, അസിസ്റ്റന്റ് ഇമാം മുഹമ്മദ് ഷാമിൽ, നിമ നാക്ടെക്ട്,അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ചീഫ് കോർഡിനേറ്റർ വിജയകുമാർ എന്നിവർ സംസാരിച്ചു. നാക്ടക്റ്റിന്റെ തിരുവനന്തപുരം,എറണാകുളം, അടൂർ ശാഖകളുടെ അംഗീകാര പത്ര സമർപ്പണം അഡ്വ. എ. എ. റഷീദ്, ബ്രദർ കെ. ടി. മാത്യു, റസൽ സബർമതി എന്നിവർ നിർവഹിച്ചു.