മുസ്ലിം ലീഗ്
നെടുമങ്ങാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജ്
വിദ്യാർത്ഥി സിദ്ധാർത്ഥന്റെ
മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം
സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
മുസ്ലിം ലീഗ് നെടുമങ്ങാട്
മുനിസിപ്പൽ കമ്മിറ്റിയുടെ
നേതൃത്വത്തിൽ കച്ചേരി നടയിൽ പ്രതിഷേധ
യോഗം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം
അഡ്വക്കേറ്റ് : കണിയാപുരം ഹലിം
ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്
സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ, എസ് എഫ് എസ് എ തങ്ങൾ, ഫറാസ്
മാറ്റാ പള്ളി , പുലിപ്പാറ യൂസഫ്, പേരുമല ഷിയാസ്, മുനീർ വാളിക്കോട്, മാധ്യമപ്രവർത്തകൻ മൂഴിയിൽ മുഹമ്മദ് ഷിബു,
യൂത്ത് കോൺഗ്രസ് നേതാവ് ഹാഷിം റഷീദ്, അസീം,
സൈഫുദ്ദീൻ,
ഷെബിൻ,
സലിം,
ഷൗക്കത്ത്,
സുധീർ, ജഗദീശൻ തുടങ്ങിയവർ സംസാരിച്ചു…