‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’ ല്‍ തിളങ്ങി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ നിന്നുള്ള ഒന്‍പത് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു
അസോചം, നാസ്കോം, ബൂട്ട്സ്ട്രാപ്പ് ഇന്‍കുബേഷന്‍ ആന്‍ഡ് അഡ്വൈസറി ഫൗണ്ടേഷന്‍, ടൈ, ഇന്ത്യന്‍ വെഞ്ച്വര്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റ് ക്യാപിറ്റല്‍ അസോസിയേഷന്‍ (ഐവിസിഎ) എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയ്ക്ക് ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡിന്‍റെ (ഡിപിഐഐടി) പിന്തുണയുണ്ട്.കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’ ല്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത് സുപ്രധാന ചുവടുവയ്പ്പാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഇന്ത്യയിലെ പുത്തന്‍ സാങ്കേതികവിദ്യകള്‍ ആഗോള സംരംഭക മേഖലയില്‍ പരിചയപ്പെടുത്താനുള്ള സവിശേഷ വേദിയാണിത്.
വ്യവസായ വിദഗ്ധരും യൂണികോണ്‍ സ്ഥാപകരും പങ്കെടുത്ത ശില്പശാലകളിലൂടെയും ചര്‍ച്ചകളിലൂടെയും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഉള്‍ക്കാഴ്ച ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പ് മഹാകുംഭിലെ പങ്കാളിത്തം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1000-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത പരിപാടിയില്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കോര്‍പറേറ്റുകള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേതൃത്വ ചര്‍ച്ചകള്‍, പാനല്‍ ചര്‍ച്ചകള്‍, ശില്‍പശാലകള്‍ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായുണ്ടായിരുന്നു.
ഡെയ്ല്‍ വിഹാരി ട്രിപ്സ്, പിക്കി അസിസ്റ്റ്, അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് , ആല്‍ഫഗീക് എന്‍റര്‍പ്രൈസസ്, ഷഡംഗ ആയുര്‍വേദ്, വെന്‍റപ്പ് വെഞ്ചേഴ്സ്, ബസ്ക്യാച്, ബെന്‍ലികോസ്, ആക്രി ഇംപാക്ട് എന്നിവയാണ് ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’ ല്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍.ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ മാര്‍ച്ച് 18-20 വരെ നടന്ന പരിപാടിയില്‍ 1000 ലധികം നിക്ഷേപകര്‍, 500 ലധികം ഇന്‍കുബേറ്ററുകള്‍ ആന്‍റ് ആക്സിലറേറ്ററുകള്‍, 5000 ത്തോളം പ്രതിനിധികള്‍, പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, 40,000 ലധികം സന്ദര്‍ശകര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.