ഈ അനുഗ്രഹത്തിന് നന്ദി പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ

0

പരിശുദ്ധ റംസാൻ പിറവിയെടുക്കുന്ന ആത്മ സംസ്കരണത്തിന്റെ അസുലഭ അവസരങ്ങളുമായി നാം വീണ്ടുമൊരു വിശുദ്ധ റംസാനെ വരവേൽക്കുന്നു. മഹത്തായ ഈ അനുഗ്രഹത്തിന് നന്ദി പറഞ്ഞുകൊണ്ട്; നാം ആരാധനകളിലൂടെ ഈ പുണ്യ റംസാനിൽ കർമ്മനിരതരായി അത് ആത്മാർത്ഥമായി നിർവഹിക്കുകയും ചെയ്യാം. വിശ്വാസികൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട പഞ്ചസ്തംഭങ്ങളിൽ പ്രാമുഖ്യം നൽകുന്ന ഒന്നാണ് വിശുദ്ധ റംസാനിലെ പുണ്യവൃതാനുഷ്ഠാനം. നിനക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു എന്ന് ഖുർആൻ പ്രതിപാദിച്ചിരിക്കുന്നു. പുണ്യമാസത്തിൽ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നു. പ്രാർത്ഥനകളാൽ റംസാന്റെ രാപ്പകലുകളെ സജീവമാക്കി; രാത്രികളിൽ തെറ്റുകുറ്റങ്ങൾ നാഥനോട് കരഞ്ഞുപറഞ്ഞു; മനസ്സുകൾ ആത്മനിർവതി നേടി; വിശുദ്ധമാസം അനുഗുണമായി സാക്ഷി നിൽക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ, ആമീൻ.

Panakkad Syed Sadiqali

Shihab Thangal

You might also like
Leave A Reply

Your email address will not be published.