കാരുണ്യ റൂറൽ കൾച്ചറൽ സൊസൈറ്റി പതിനൊന്നാം വാർഷികം മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു

0

തിരു :കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനൊന്നാം വാർഷികം നാഷണൽ ക്ലബ്ബിലെ മന്നം മെമ്മോറിയൽ ഹാളിൽ
പാച്ചല്ലൂർ സാലി ഹാജിയുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.. എ. എ. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് ചെയർമാൻ ഇമാം ഉവൈസ് അമാനി, ഏകലവ്യ ആശ്രമം
സ്വാമി അശ്വതി തിരുനാൾ, റവ.ഡോ. ജെ ഡബ്ലിയു പ്രകാശ്, എ ജെ സുക്കാർണോ, റെയിൽവേ യൂണിയൻ സെക്രട്ടറി എസ്. ഗോപീകൃഷ്ണ, പനച്ചമൂട് ഷാജഹാൻ, പൂഴനാട് സുധീർ,നൂറുൽ ഹസൻ എന്നിവർ പ്രസംഗിച്ചു.


സമാപന സമ്മേളനം മൺവിള സൈനുദ്ദീന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ ചെയർപേഴ്സൻ അഡ്വ :ജയ ഡാളി ഉത്ഘാടനം ചെയ്തു. ബിഷപ്പ് റവ.ഡോ.റോബിൻസൺ ഡേവിഡ് ലൂതർ,പ്രസിഡന്റ്‌ പൂഴനാട് സുധീർ,ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ,എം. എ. റഹിം ബാലരാമപുരം, ബുഹാരി മാന്നാനി, ബസറുല്ലഖാൻ, എ. കെ.ലില്ലി, വിളപ്പിൽ റോബിൻസൻ എന്നിവർ പ്രസംഗിച്ചു. ഗായകരായ വിഴിഞ്ഞം ഷാജത്, ബീമാപള്ളി ഇസ്മായിൽ, പനച്ചമൂട് ബദറുന്നിസ, ദിനേശ് കാരന്തൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു.
തുടർന്ന് സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ നടൻ ഡോ:ഷാനവാസ്‌, ടി. എം. സി. മൊബൈൽ ടെക്നോളജി എം. ഡി. ജമീൽ യൂസഫ്, സാമൂഹിക പ്രവർത്തകൻ റോബർട്ട്‌ സാം സി. എൽ, പി. ജയേഷ്, പെരിങ്ങമ്മല സജീബ് ഖാൻ, അക്‌ബർഷ ചുള്ളിമാനൂർ, കവി ദിനേശ് കാരന്തൂർ, ഫിലിം ഡയറക്ടർ അജയ് ശിവറാം, അൻവർ ഹുസൈൻ, കെ. എസ്, നിംസ് നഴ്സിംഗ് പാലിയേറ്റിവ് ടീം എന്നിവരെ അവാർഡും പ്രശസ്‌തി പത്രവും നൽകി ആദരിച്ചു.

കാരുണ്യ
റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി പതിനൊന്നാം വാർഷിക സമ്മേളനം മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

എസ് ഗോപീകൃഷ്ണ റവ.ഡോ. ജെ ഡബ്ലിയു പ്രകാശ്, പാച്ചല്ലൂർ സാലി ഹാജി, പനച്ചമൂട് ഷാജഹാൻ, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ
അഡ്വ. എ എ റഷീദ്, സ്വാമി അശ്വതി തിരുനാൾ, എ ജെ സുക്കാർണേ എന്നിവർ സമീപം

You might also like

Leave A Reply

Your email address will not be published.