കാസർകോട് പാർലമെന്റ് മണ്ഡലത്തില്‍ 75.29 ശതമാനം പോളിങ്;പയ്യന്നൂരില്‍ സംഘര്‍ഷം

0

10,93,498 പേർ വോട്ട് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ പയ്യന്നൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ് 80.30 ശതമാനം.

ഏറ്റവും കുറവ് കാസർകോട് 71.65. ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകള്‍ 77.76 ശതമാനം. പുരുഷന്മാർ 72.65 ശതമാനം. ട്രാൻസ്ജെൻഡർ 14ല്‍ അഞ്ചുപേർ (35.71) വോട്ട് രേഖപ്പെടുത്തി.നിയമസഭ മണ്ഡലംതലത്തില്‍ മഞ്ചേശ്വരത്ത് 72.54 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പുരുഷൻ 69.08, സ്ത്രീകള്‍ 76.01. കാസർകോട് 71.65 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പുരുഷൻ 69.52 സ്ത്രീകള്‍ 73.76ഉം രേഖപ്പെടുത്തി. ഉദുമയില്‍ 74.55 ശതമാനം പോളിങ്. പുരുഷൻ 70.87, സ്ത്രീകള്‍ 78.07. കാഞ്ഞങ്ങാട് 74.64 ശതമാനം. പുരുഷൻമാർ 73.16. സ്ത്രീകള്‍ 76.00. തൃക്കരിപ്പൂരില്‍ 76.86 ശതമാനം.പുരുഷൻ 73.47. സ്ത്രീകള്‍ 79.94.പയ്യന്നൂരില്‍ 80.30 ശതമാനം. പുരുഷൻ 79.01, സ്ത്രീ 81.47. ട്രാൻസ്ജൻഡർ 50 ശതമാനം. കല്യാശ്ശേരിയില്‍ 77.48. പുരുഷൻ 75.10, സ്ത്രീകള്‍ 79.50. പൊതുവില്‍ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്. എന്നാല്‍, പയ്യന്നൂരില്‍ പോളിങ് സ്റ്റേഷനുകളില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മില്‍ സംഘർഷം നടന്നു. സംഭവത്തില്‍ യു.ഡി.എഫ് ബൂത്ത് ഏജൻ്റുമാർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു.അന്നൂർ യു.പി സ്കൂളിലെ 84ാം നമ്ബർ ബൂത്തിലും കാറമേല്‍ എ.എല്‍.പി സ്കൂളിലെ 78ാം നമ്ബർ ബൂത്തിലുമാണ് വെള്ളിയാഴ്ച ഉച്ചയോടെ ചെറിയ തോതിലുള്ള സംഘർഷം അരങ്ങേറിയത്. അന്നൂർ യു.പി സ്കൂളിലെ യു.ഡി.എഫ് ബൂത്ത് ഏജൻറുമാരായ നവനീത് നാരായണൻ (27), സി.കെ. വിനോദ് കുമാർ (50) എന്നിവർക്കാണ് മർദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം പ്രസിഡൻ്റാണ് നവനീത്. നാരായണൻ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റാണ്.

You might also like

Leave A Reply

Your email address will not be published.