കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സന്ദേശവും താലൂക്ക് തല ഈദ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ആരുടിയിൽ താജുദ്ദീന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് പ്രൊഫസർ.കെ. വൈ .മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ. നൗഫൽ സ്വാഗതം ആശംസിച്ചു .ശ്രീകാര്യം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സുറൂർ മൗലവി അൽ ഖാസിമി ഈദ് സന്ദേശം നൽകി. ജില്ലാ ഭാരവാഹികളായ നേമം ഷാഹുൽഹമീദ്, പി എ അഹമ്മദ് കുട്ടി ,വൈ എം താജുദ്ദീൻ, മുണ്ടക്കയം ഹുസൈൻ മൗലവി , പനവൂർ അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.
അഡ്വക്കേറ്റ് എ എം കെ. നൗഫൽ.
ജില്ലാ ജനറൽ സെക്രട്ടറി