ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഊർജ്ജം നേടുക പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി

0

തിരുവനന്തപുരം : ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പുണ്യവും,ആത്മീയമായ ഊർജ്ജവും നേടാനുള്ള ഒരു അവസരമാണ് പരിശുദ്ധ റമളാൻ മാസം. അവസരത്തെ വിശ്വാസികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ദേശീയ മലയാള വേദി തമ്പാനൂർ ഹൈലാന്റ് ഹോട്ടലിൽ സംഘടിപ്പിച്ച റംസാൻ മാനവിക സൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി പറയുകയുണ്ടായി. സമൂഹത്തിലെ പാവങ്ങളെയും, സാധാരണക്കാരെയും സഹായിക്കേണ്ട ബാധ്യത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളുടെ ഉത്തരവാദിത്വം കൂടിയാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം തുടർന്ന് പ്രസ്‌താവിക്കുകയുണ്ടായി. അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മാനവിക സന്ദേശം സ്വാമി അശ്വതി തിരുനാൾ നൽകി. റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം ഫാദർ മാത്യൂ നൈനാൻ നിർവഹിച്ചു ദേശീയ മലയാള വേദി ഏർപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മൗലാന അബ്ദുൽ കലാം ആസാദ് പുരസ്കാരം കാരയ്ക്കമണ്ഡപം ഷാഹുൽഹമീദിന് പാളയം ഇമാം നൽകി.

അലീം കൈരളി, ഡോ. രമ, ഡോ. ഫെമിന, അജിത് സിംഗ്, ചേലക്കര പ്രസാദ്, മുജീബ് റഹ്മാൻ, പീരു മുഹമ്മദ് തുടങ്ങിയവർ റംസാൻ സന്ദേശം നൽകി. ലോകത്ത് മൂന്ന് വ്യത്യസ്ത രീതിയിൽ ഖുർആൻ പരായണം ചെയ്യുന്ന വിദ്യാർത്ഥി അമീർഷാ അയൂബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി പ്രൊ. ആർ. ഹരിദാസ് കാരയ്ക്കമണ്ഡപം ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. സ്വാഗതവും

You might also like
Leave A Reply

Your email address will not be published.