തിരുവനന്തപുരം : ലോർഡ് ബുദ്ധ യൂണിവേഴ്സൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഡോ. ബി. ആർ. അംബേദ്കർ ജയന്തിയും
പുരസ്കാര വിതരണവും കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ ഉദ്ഘാടനം ചെയ്തു.
ഡോ. എം. ആർ. തമ്പാൻ, പി. പി. ഗോപി, വി. ജി.രാജലക്ഷ്മി,
ഡോ. എം. കെ. ബിന്ദു,
എസ്. സുവർണ്ണ കുമാർ, കെ. എസ്. ശിവരാജൻ, മഞ്ചവിളാകം റ്റി. കെ. മോഹനൻ, സി. മുത്തുസ്വാമി, ഡോ. സി. എ. രാമൻ, പാറശ്ശാല ജയാനന്ദൻ എന്നിവർ ഗവർണറിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
സൊസൈറ്റി ചെയർമാൻ കെ. രാമൻകുട്ടി അധ്യക്ഷനായിരുന്നു.
ചെട്ടി മഹാസഭ സംസ്ഥാന പ്രസിഡന്റ് ബി. ശശിധരൻപിള്ള, എം. ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ജാൻസി ജെയിംസ്, ശ്രീബുദ്ധ ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ്
ചെയർമാൻ പ്രൊഫ. കെ. ശശികുമാർ, ഡോ. ജോർജ് ഓണക്കൂർ, കെ. ഇ. സുന്ദര രാജൻ തുടങ്ങിയവർ സംസാരിച്ചു.
റഹിം പനവൂർ
ഫോൺ : 9946584007