തിരുവനന്തപുരം നിംസ് മൈക്രോ ഹോസ്പിറ്റൽ,ബേക്കറി ജംഗ്ഷൻ വത്സല നഴ്സിംഗ് ഹോം, വെള്ളയമ്പലം ടി. എം. സി മൊബൈൽ ടെക്നോളജിയുടെ സഹകരണത്തോടെ പി. എം. ജി, വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പും, ടി. എം. സി യുടെ സൗജന്യ മൊബൈൽ സർവീസ് ക്യാമ്പും നടന്നു. ക്യാമ്പ് കോർഡിനേറ്ററും ടി. എം. സി അഡ്മിനിസ്ട്രേറ്ററുമായ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നിംസ് എം. ഡി യും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസ്ലറുമായ എം. എസ്. ഫൈസൽ ഖാൻ ഉത്ഘാടനം ചെയ്തു .
പോലീസ് ക്വാർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ലാൽ വിജയൻ നിംസ് പ്രിവിലേജ് കാർഡ് ഏറ്റു വാങ്ങി സംസാരിച്ചു .നിംസ് മൈക്രോ ഹോസ്പിറ്റൽ ജി. എം. സോനു ക്യാമ്പ് വിശദീകരണം നടത്തി.സെക്രട്ടറി ബിനു ജെയിംസ്, ടി. എം. സി, എം. ഡി. ജമീൽ യൂസഫ്, കാരുണ്യ സൊസൈറ്റി പ്രസിഡന്റ് പൂഴനാട് സുധീർ,എന്നിവർ പ്രസംഗിച്ചു. കാർഡിയോളജി, ഗെയ്ന
ക്കോളജി, ഡയബറ്റിക് പരിശോധന, കണ്ണ് പരിശോധന, ഡന്റൽ വിഭാഗം, തുടങ്ങിയ ചികിത്സാ വിഭാഗത്തിലെ പരിശോധന, ബ്ലഡ് ഷുഗർ, ബി പി, ഇ. സി. ജി, അസ്ഥി രോഗ നിർണയം,പാദ പരിശോധന,ആയുർവേദ തുടങ്ങി സൗജന്യ പരിശോധനകളും നടത്തി .ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരു വർഷത്തേക്കൂള്ള നിംസ് പ്രിവിലേജ് കാർഡ് നൽകും.