വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യയുടെ അതിനിർണായക തെരെഞ്ഞെടുപ്പിൽ ഫാസിസത്തെ തച്ചുടച്ച് മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടി വോട്ട് രേഖപ്പെടുത്തണമെന്ന്
അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളം ജുമുഅ മസ്ജിദ് ചീഫ് ഇമാം ഡോ.അബ്ദുൽ കലാം മിസ്ബാഹി വിശ്വാസികളോട് ആഹ്വാനം ചെയ്തു.
രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും
ഊട്ടിയുറപ്പിക്കാനും
മത സൗഹാർദ്ദവും
മനുഷ്യത്വ കുല മഹിമയും
ഒരമ്മ പെറ്റ മക്കളെ പോലെ ഹിന്ദുവും ക്രൈസ്തവനും
മുസൽമാനും തോളോട് തോൽ ചേർന്ന് നിലനിൽക്കുന്ന മതേതരത്വവും ഇന്ത്യാ രാജ്യത്ത് ആണിയടിച്ച് ഉറപ്പിക്കാൻ വോട്ടെടുപ്പ് പ്രക്ര്യയിൽ പങ്ക് ചേരണമെന്നും വിഭാഗീയതയുടെ തീ തുപ്പുന്നവർക്കെതിരെ തൻ്റെ സമ്മതിദാനമായ വോട്ടിനെ ഉപയോഗപ്പെടത്തണമെന്നും പ്രഭാഷണത്തിൽ ഇമാം ആവശ്യപ്പെട്ടു.