ഇസ്മാഈൽ ഹനിയ ഇറാനിലെ സംസ്ക്കാര ചടങ്ങിൽ

0

ഇസ്മായിൽ ഹനിയ ഖബറടക്ക ചടങ്ങിൽ നടത്തിയ വൈകാരിക പ്രസംഗം.” ഫലസ്തീൻ പോരാട്ട ഭൂമിയിലെ മുഴുവൻ പോരാളികളുടെയും പ്രധിനിധിയായി ഞങ്ങളുടെ നിർബന്ധ ചുമതലയായ ഈ ചടങ്ങിലെ പങ്കാളിത്തം ഞങ്ങൾ ഇതാ നിർച്ച ഹിക്കുന്നു. മരണം അല്ലാഹുവിൻ്റെ അലംഘനീയമായ തീരുമാനമാണ്. പ്രസിഡൻ്റ് റഈസിയുടെയും വിദേശ കാര്യ മന്ത്രിയുടെയും അവരോടൊപ്പം യാത്രയാവരോടും ഉള്ള അനുശോചനം ഇറാൻ ജനതയെ ഞാൻ അറിയിക്കുന്നു. അല്ലാഹു അവരെ കാരുണ്യം കൊണ്ട് മൂടുകയും അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ . കഴിഞ്ഞ റമദാനിൽ എനിക്ക് റഈസിയുമായി ടെഹ്റാനിൽ വെച്ച് അനുഗഹീതമായ ഒരു കൂടി കാഴ്ച ഉണ്ടായിരുന്നു. ഇറാൻ ജനതയ്ക്ക് ഫലസ്തീൻ ജനതയോടുള്ള സ്നേഹവും പിന്തുണയും അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. മൂന്ന് കാര്യങ്ങൾ റഈസി ഊന്നി പറഞ്ഞു. ഒന്ന് പലസ്തീൻ പ്രശ്നം ഉമ്മത്തു മുസ്ലിമയുടെ കേന്ദ്ര വിഷയമാണ് എന്നതാണത്. ഫലസ്തീൻ പുണ്യ ഭൂമിയുടെ വിമോചനത്തിനായുള്ള പോരട്ടത്തിൽ മുസ്ലീം ലോകം അവരുടെ ഉത്തരവാദിത്തം നിറവേറ്റണം.ഫലസ്തീൻ പ്രശ്നം കേവലം ഒരു രാഷ്ട്രീയ പ്രശ്നമല്ല. പ്രത്യുത ഈ ഉമ്മത്തിൻ്റെ ആദർശവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇത് ഒന്നാമത്തെ ഖിബ് ലയുമായും പ്രവാചക മിഅറാജ് ഭൂമിയുമായും ബന്ധപ്പെട്ട വിഷയമാണ്.
രണ്ടാമതായി അദ്ദേഹം ഊന്നി പറഞ്ഞത് ചെറുത്തു നിൽപാണ് വിമോചനത്തിനായുള്ള ഏക പോംവഴി എന്നാണ്.
അതിനാൽ ഫലസ്തീൻ ജനതയുടെയും ഉമ്മത്തിൻ്റെ സ്വപ്ന സാക്ഷാൽക്കാരമായ ഫലസ്തീൻ വിമോചനത്തിനുള്ള പിന്തുണ ലക്ഷ്യം നേടും വരെ ഇറാൻ തുടരും.

മൂന്നാമാതായി റഈസി ഊന്നി പറഞ്ഞത് തൂഫാനുൽ അഖ്സ പോരാട്ടത്തെ കുറിച്ചാണ്

You might also like

Leave A Reply

Your email address will not be published.