എസ്.ടി സംരംഭകര്‍ക്കുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക് ഉന്നതി അപേക്ഷ ക്ഷണിക്കുന്നു അവസാന തീയതി മെയ് 28
ഏതെങ്കിലും മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരള എംപവര്‍മെന്‍റ് സൊസൈറ്റിയും (ഉന്നതി) സംയുക്തമായാണ് സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്.
ബി.ടെക്, എം.ബി.എ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ വിജയിച്ച പട്ടികവര്‍ഗ യുവാക്കള്‍, തൊഴില്‍രഹിതര്‍, യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച നൈപുണ്യ വികസന പരിപാടികളില്‍ പങ്കെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍, 35 വയസ്സിനു താഴെയുള്ള അപേക്ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
എസ്.ടി വിഭാഗത്തിലെ സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുക, മികച്ച സംരംഭകരെ കണ്ടെത്തുക, സാങ്കേതിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ മെച്ചപ്പെടുത്തുക, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ താത്പര്യമുള്ളവര്‍ക്ക് സഹായം ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
സംരംഭകര്‍ക്കുള്ള പദ്ധതി തുകയുടെ 80% സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിക്കും. അടങ്കല്‍ തുകയുടെ 20% സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കോര്‍പറേഷനില്‍ നിന്നോ ബാങ്കില്‍ നിന്നോ വായ്പയായി എടുക്കാവുന്നതാണ്.
തിരുവനന്തപുരത്ത് ആരംഭിക്കുന്ന ‘ഉന്നതി സ്റ്റാര്‍ട്ടപ്പ് സിറ്റി’ യിലൂടെ സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, വിദഗ്ദോപദേശം, പരിശീലനം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും.
അവസാന തീയതി: 2024 മെയ് 28.
അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക്: https://ksum.in/eoi_st_edp.
കൂടുതല്‍ വിവരങ്ങള്‍ക്ക്:keralatribes@