കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സമ്മേളനം തിരുവനന്തപുരത്ത്

0

 

തിരുവനന്തപുരം :- കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ 58മത് സംസ്ഥാന സമ്മേളനം 24,25തീയതികളിലായി തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികളായ ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാർ, കെ.എ.ടി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.ഹരീന്ദ്രനാഥ്‌ ജനറൽ സെക്രട്ടറി സി.അനീഷ്‌കുമാർ,സ്വാഗത സംഘം ജനറൽ കൺവീനർ എസ്.അജയകുമാർ,ജില്ലാ
പ്രസിഡന്റ് പി.ഷാജികുമാർ സെക്രട്ടറി എസ്.മുഹമ്മദ്‌ ഷാഫി എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി 24ന് 2.30ന് പാളയം മാർക്കറ്റ് പരിസരത്ത് വച്ച് നടക്കുന്ന സാംസ്‌കാരിക പൊതു സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.
മാങ്കോട് രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
25ന് രാവിലെ10ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും.
ചടങ്ങിൽ പി.ഹരീന്ദ്രനാഥ്‌ അധ്യക്ഷത വഹിക്കും.
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ മുഖ്യ പ്രഭാഷണം നടത്തും.

You might also like

Leave A Reply

Your email address will not be published.