തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ ഫാഷൻ ഷോകളിലൊന്നായ ലുലു ഫാഷൻ വീക്കിന് തലസ്ഥാനത്ത് നാളെ തുടക്കമാകും. ലുലു ഫാഷൻ വീക്കിൻറെ രണ്ടാമത്തെ എഡീഷനാണ് തിരുവനന്തപുരം ലുലു മാളിൽ നടക്കുന്നത്. അഞ്ച് ദിവസം നീളുന്ന ഫാഷൻ മാമാങ്കത്തിൽ പ്രമുഖ ബ്രാൻഡുകൾ, ഫാഷൻ ഡിസൈനർമാർ, മുൻനിര സെലിബ്രിറ്റികൾ ഉൾപ്പെടെ അണിനിരക്കും. ലൂയി ഫിലിപ്പ്, ക്രൊയ്ഡൺ യു.കെ, സിൻ ഡെനിം അടക്കമുള്ള ബ്രാൻഡുകളുമായി സഹകരിച്ച് പെപ്പെ ജീൻസ് ലണ്ടൻ അവതരിപ്പിയ്ക്കുന്ന ഫാഷൻ വീക്ക് ഈ വർഷത്തെ ഏറ്റവും വലിയ ഫാഷൻ ഈവന്റ് കൂടിയാണ്. നാളെ (15.05.24) വൈകുന്നേരം ആറ് മണിക്ക് ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ മിസ് ഗ്രാൻഡ് ഇന്ത്യ പ്രാച്ചി നാഗ്പാൽ ഫാഷൻ വീക്ക് ഉദ്ഘാടനം ചെയ്ത് റാംപിലെത്തും.ഏറ്റവും ആകർഷകമായ സ്പിംഗ്/സമ്മർ കളക്ഷനുകൾ പ്രദർശിപ്പിച്ചുകൊണ്ട് മുപ്പതിലധികം ഫാഷൻ ഷോകളാണ് ലുലു ഫാഷൻ വീക്കിൻറെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളായ പെപ്പെ ജീൻസ് ലണ്ടൻ, പീറ്റർ ഇംഗ്ലണ്ട്, വാൻ ഹുസൻ, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം, ലിവൈസ്, അമുക്തി, ഐഡന്റിറ്റി, പാർക്ക് അവന്യൂ, ക്രിംസൺ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സീലിയോ, ക്ലാസിക് പോള, ജോക്കി, സിഎംജിഇ ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസി, മഗ്നോളിയ, വിഐപി, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ഡൂഡിൽ, ടൈനി ഗേൾ, ഹാപ്പൻ സ്റ്റാൻസ്, കഷ് വി തുടങ്ങിയവയുടെ ട്രെൻഡിംഗ് കളക്ഷനുകൾ റാംപിൽ അവതരിപ്പിച്ച് രണ്ട്രാജ്യത്തെ പ്രമുഖ മോഡലുകൾ ഫാഷൻ വീക്കിൽ ചുവടുവെയ്ക്കും. പതിറ്റാണ്ടിലധികമായി ഫാഷൻ രംഗത്തുള്ള മുംബൈയിലെ പ്രമുഖ കൊറിയോഗ്രാഫർ ഷാക്കിർ ഷെയ്ഖാണ് ഷോ കൾക്ക് നേതൃത്വം നൽകുക.ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ ഫാഷൻ വീക്കിൻറെ ഭാഗമാകും. ഫാഷൻ വീക്കിനോടനുബന്ധിച്ച് ഫാഷൻ ലോകത്തെ ട്രെൻഡുകളും മാറ്റങ്ങളും പുതുമകളും ചർച്ച ചെയ്യുന്ന ഫാഷൻ ഇൻഫ്ലുവൻസർ ടോക് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന പ്രത്യേക ഫാഷൻ ഷോയിൽ പ്രായത്തെ വെല്ലുന്ന ചുവടുകളുമായി അറുപത് പിന്നിട്ടവർ റാംപിലെത്തും. ഫാഷൻ ലോകത്തെ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, ഈ വർഷത്തെ മികച്ച വസ്ത്രബ്രാൻഡുകൾക്ക് എക്സ്ക്ലൂസീവ് ഫാഷൻ അവാർഡുകളും ലുലു ഫാഷൻ വീക്കിൽ സമ്മാനിയ്ക്കും. ലുലു ഫാഷൻ വീക്കിൻറെ ഭാഗമായി ലുലു മാളിലെ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ സ്റ്റോറിൽ ഏറ്റവും പുതിയ സ്പ്രിംഗ്/സമ്മർ വസ്ത്രശേഖരങ്ങളുടെ ഡിസ്പ്ലേയും, സ്പെഷ്യൽ ഡിസ്കൗണ്ട് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ :
ലുലു റീട്ടെയ്ൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഷീജേഷ് പാലയ്ക്കൽ, ആദർശ് ആർ.എൽ, ലുലു മാൾ മാനേജർ അഖിൽ കെ ബെന്നി, ലുലു ഹൈപ്പർമാർക്കറ്റ് മാർക്കറ്റിംഗ് മാനേജർ വിഷ്ണു വിജയൻ, അസിസ്റ്റൻറ് ബയിംഗ് മാനേജർ വിജയ് കൃഷ്ണൻ, ഫാഷൻ ബയർമാരായ ഷിജിൻ ജെ അറയ്ക്കൽ, പ്രിയങ്ക ബാബു, ശ്രുതി ശങ്കർ, ഷോ കൊറിയോഗ്രാഫർ ഷാക്കിർ ഷെയ്ഖ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.