നടി മീര വാസുദേവ്‌ വിവാഹിതയായി

0

കോയമ്പത്തൂർ :-ചലച്ചിത്ര -സീരിയൽ നടി മീരാ വാസുദേവ് വിവാഹീതയായി.മോഹൻലാൽ ചിത്രമായ തന്മാത്രയിലെ നായികയായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മീരാവാസുദേവ്.
മീര പഠിച്ചതും വളർന്നതുമൊക്കെ മുംബൈലാണ്.
മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉൾപ്പെടെ സീരിയലുകളുടെ ഛായാഗ്രാഹകനായ പാലക്കാട്ടുകാരൻ വിപിൻപുതിയങ്കാവാണ് വരൻ.
2019മുതൽ ഇവർതമ്മിൽ സൗഹൃദത്തിലായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 21ന് ഏതാനും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കോയമ്പത്തൂരിൽവെച്ച് വിവാഹം നടന്നിരുന്നു.
ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തത് ഇന്നലെയാണ്‌.ഇക്കാര്യങ്ങൾ എല്ലാം നടി ഇൻസ്റ്റാൻഗ്രാമിൽ കുറിച്ചു.

You might also like
Leave A Reply

Your email address will not be published.