തിരുവനന്തപുരം : മലയാള കലാകാരന്മാരുടെ ദേശീയ സംഘടന ‘നന്മ ‘തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലയരങ്ങ് ഏകദിന കലാപഠന ശില്പശാല കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ പ്രവീൺകുമാർ, ജോയ് നന്ദാവനം, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ബിന്ദു സുരേഷ്, എം. നാഷിദ്, കുന്നത്തൂർ ജെ. പ്രകാശ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.സമാപന യോഗം നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, പ്രസിഡന്റ് ബാബു സാരംഗി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ പട്ടിമറ്റം,
കെ. എസ്. ദാസ് തുടങ്ങിയവർ സംസാരിച്ചു.പഠന ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.
റഹിം പനവൂർ
ഫോൺ : 9946584007