ഭൂമിയേക്കാള്‍ അല്‍പം ചെറുതും എന്നാല്‍ ശുക്രനേക്കാള്‍ വലുപ്പം ഉള്ളതുമായ ഗ്രഹത്തെയാണ് കണ്ടെത്തിയത്.
Related Posts
ഇതിന് നല്‍കിയിരിക്കുന്ന പേര് ഗ്ലീസ് 12 ബി എന്നാണ്. ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത് മീനം നക്ഷത്ര രാശിയിലുള്ള ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ്. ഈ നക്ഷത്രത്തിനുള്ളത് സൂര്യൻ്റെ 27 ശതമാനം മാത്രം വലിപ്പവും 60 ശതമാനം മാത്രം താപവുമാണ്. ഗ്ലീസ് 12ബി ഈ നക്ഷത്രത്തെ ചുറ്റിവരുന്നത് 12.8 ദിവസം കൊണ്ടാണ്. ശാസ്ത്രജ്ഞര്‍ പറയുന്നത് ഗ്ലീസ് 12ബി ചുറ്റുന്നത് സൂര്യനേക്കാള്‍ ചെറിയ നക്ഷത്രത്തെയാണെങ്കിലും ഇത് സ്ഥിതി ചെയ്യുന്നത് ജലത്തിന് നിലനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥാനത്താണ് എന്നാണ്. ഗവേഷകരുടെ അനുമാനം ഇതിന് അന്തരീക്ഷമില്ലെന്നാണ്. 47 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉപരിതല താപനില. ശാസ്ത്രജ്ഞര്‍ ഗ്ലീസ് 12ബിയെ കണ്ടെത്തിയത് നാസയുടെ ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചാണ്.