വെള്ളാർ വാർഡിൽ നിന്നും എസ് എസ് എൽ സി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു

0

വെള്ളാർ വാർഡിൽ നിന്നും എസ് എസ് എൽ സി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിക്കുന്ന പുലരി 2024 എന്ന പരിപാടിയും പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പൂർവ്വവിദ്യാർത്ഥി കുട്ടായ്മ യുടെ നേതൃത്വത്തിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എസ് ഷീബ ടീച്ചറെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. തിരുവനന്തപുരം മേയർ ശ്രീമതി ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ കുടിയ യോഗം ബഹു തൊഴിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉൽഘാടനം ചെയ്യ്തു. എ ഈ ഓ രാജേഷ് ബാബു, പ്രൊഫ. ഡി. സജീവ് കുമാർ, ഡോ. വാഴാമുട്ടം ചന്ദ്രബാബു,, ശിവാസ് വാഴാമുട്ടം, റിട്ടേർഡ് ഹെഡ്മാസ്റ്റർ കെ എസ് നടേശൻ, എം അനിൽകുമാർ, വെള്ളാർ സാബു, എസ്. പ്രശാന്തൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എസ്. ഷീബ ടീച്ചറെ ബഹു തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻ കുട്ടി ചടങ്ങിൽ ആദരിച്ചു. ബഹു തൊഴിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷായും എം പി ടി പ്രതിനിധി എൻ. സുബിനയും സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എസ്. ഷീബ ടീച്ചറെ ആദരിച്ചു. വെള്ളാർ വാർഡ് കൗൺസിലർ ശ്രീ പനത്തുറ പി ബൈജു സ്വാഗതവും സമിതി ചെയർമാൻ പാച്ചല്ലൂർ ഡി ജയകുമാർ നന്ദിയും പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.