വെള്ളാർ വാർഡിൽ സമ്പൂർണ്ണ ശുചീകരണ യജ്ഞം നടത്തി;വാഴമുട്ടം ഫാമിലി ഹെൽത്ത് ഉപകേന്ദ്രത്തിന് മുന്നിൽ നഗരസഭ മേയർ ആര്യരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

0

തിരു:നഗരസഭ വെള്ളാർ വാർഡിലെ മുഴുവൻ പ്രദേശങ്ങളെയും ഉൾപ്പെടുത്തി 25 വീടുകളുള്ള 75 ക്ലസ്റ്ററുകൾ ആയി തിരിച്ച് നാട്ടുകാർ,നഗരസഭ ജീവനക്കാർ,ആരോഗ്യവകുപ്പ്ജീവനക്കാർ,ബി എൻ വി നഴ്സിങ് കോളേജ് വിദ്യാർഥികൾ,വാഴമുട്ടം ഗവ: ഹൈ സ്കൂൾ സ്റ്റുഡൻസ് പോലീസ്, ഹരിതകർമ്മസേന, അംഗൻവാടി ജീവനക്കാർ
എന്നിവരുടെ ടെസഹകരണത്തോടുകൂടി ഇന്ന് രാവിലെ 7 മണി മുതൽ 11 മണി വരെ വാർഡിലെ വിവിധപ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചു
ശുചീകരണത്തിൻ്റെ ഉദ്ഘാടനം വാഴമുട്ടം ഫാമിലി ഹെൽത്ത് ഉപകേന്ദ്രത്തിന് മുന്നിൽ നഗരസഭ മേയർ ആര്യരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ പനത്തുറ പി ബൈജു സ്വാഗതം പറഞ്ഞു തിരുവല്ലം എഫ് എച്ച് സി ജൂനിയർ ഹെൽത്ത് ഇൻസ്പകറ്റർ എ എസ് മനോജ് ശുചീകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
സംഘാടക സമിതി കോ-ഓഡിനേറ്റർ ഡി.ജയകുമാർ കൃതഞ്ജത പറഞ്ഞു.യോഗത്തിൽ നഗരസഭാ ഹെൽത്ത് സൂപ്രണ്ട് ശശികുമാർ, തിരുവല്ലം എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: വി എസ്.വിൻസി
നഗരസഭാ തിരുവല്ലം സോണൽ ഹെൽത്ത് ഇൻസ്പെക്ടർ വൈ.രജിതാറാണി എന്നിവർ പ്രസംഗിച്ചു.വിവിധ പ്രദേശങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക്പ്രൊ. സജീവ്കുമാർ, വെള്ളാർ സാബു, കെ.എസ് നടേശൻ, എസ് .രാധാകൃഷ്ണൻ ,പനത്തുറ പ്രശാന്തൻ ഡോ: വാഴമുട്ടം ചന്ദ്രബാബു, സുനിൽകുമാർ, പി.എം.എസ്. നവാസ്, എ.ആർ സിന്ധു ,ഡി.ബിജോയ് ,വെള്ളാർ ജയൻ, രാജ്കുമാർ, കുന്നിൽമോഹനൻ, മ്യത്യൂഞ്ജയൻ, ആർ. ശശിധരൻ, എ. എസ്. അജയകുമാർ, ശ്രീലത, ശബരീനാഥ്, അംബിളി , ആശാലക്ഷ്മി, ഡി.മനോഹരൻ, പ്രശാന്തൻ കുഴിവിളാകം,വി മധു തുടങ്ങിയവർ നേതൃത്വംനൽകി.

You might also like

Leave A Reply

Your email address will not be published.