കവി പ്രഭാവർമ്മ, നടൻ രാഘവൻ, നടി ഷീല എന്നിവർക്ക് ബഹുമതി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യജിത് റേ ഫിലിം സൊസൈറ്റി ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
പ്രശസ്ത താരം ഷീലയ്ക്
“സത്യജിത് റേ പുരസ്കാരം” നൽകി ആദരിക്കും. സത്യജിത് റേ ഗുരുപൂജ അവാർഡ് നടൻ രാഘവനും സത്യജിത് റേ സാഹിത്യ പുരസ്കാരം കവി പ്രഭാവർമ്മയ്ക്കും സമ്മാനിക്കും.
നടൻ ശങ്കർ, സംവിധായകൻ ബാലു കിരിയത്ത്, സുരേഷ് ഉണ്ണിത്താൻ, ജോഷി മാത്യു എന്നിവരെ “ഗോൾഡൻ ആർക്ക് ” അവാർഡ് നൽകി ആദരിക്കുന്നു.
മനോജ് കെ. സേതു സംവിധാനം ചെയ്ത “കുത്തൂട് ” മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ ചിത്രം അനിൽ തോമസിൻ്റെ “ഇതുവരെ”.
ടി.ദീപേഷ് സംവിധാനം ചെയ്ത “ജൈവം” മൂന്നാമത്തെ മികച്ച ചിത്രമായി.
കലാമൂല്യമുള്ള മികച്ച സിനിമ : ഭീമനർത്തകി, മികച്ച പരിസ്ഥിതി ചിത്രം : ആദച്ചായി, മികച്ച ട്രാൻസ്ജെൻഡർ ചിത്രം: നീതി.
കുത്തൂട് ലെ നായകനായ വിനോദ് കുമാർ കരിച്ചേരി യും ഞാനും പിന്നെ ഞാനുമിലെ അഭിനയത്തിന് രാജസേനനും മികച്ച നടനുള്ള പുരസ്കാരം നേടി.
ഭീമനർത്തകിയിലൂടെ ശാലു മേനോൻ മികച്ച നടിയായി.
മികച്ച സംവിധായകൻ : ഷമീർ ഭരതന്നൂർ (അനക്ക് എന്തിൻ്റെ കേടാ )
തിരക്കഥാകൃത്ത്: കൃഷ്ണപ്രിയദർശിനി, ഗാനരചന : കെ.ജയകുമാർ, സംഗീത സംവിധായകൻ: ഡോ. വാഴമുട്ടം ചന്ദ്രബാബു, സംഗീത സംവിധായിക : സോണിസായി ,മികച്ച ഗായകൻ : ഔസേപ്പച്ചൻ, ഗായിക: അപർണ്ണ രാജീവ്, നവാഗത സംവിധായിക : ചിന്മയി നായർ, പുതുമുഖ താരങ്ങൾ: മാഹിൻ ബക്കർ, ഡോ. അനിൽ മാത്യു, സിനിമാ റിപ്പോർട്ടർ: ബി.വി. അരുൺകുമാർ, മികച്ച ലൊക്കേഷൻ റിപ്പോർട്ടർ: അജയ് തുണ്ടത്തിൽ, വീഡിയോ റിപ്പോർട്ടർ: ഹൈദരാലി, മൂവിവേൾഡ് ചാനൽ എന്നിവരാണ് പ്രധാന അവാർഡുകൾ നേടിയത്.
ഡോ. ഷാനവാസ്, റഫീഖ്, സിജി പ്രദീപ് എന്നിവർ അഭിനയത്തിനും എസ്.ആർ സൂരജ് സംഗീത സംവിധാനത്തിനും സ്പെഷ്യൽ ജൂറി അവാർഡ് നേടി.
ജോണി ആശംസ
സംവിധാനത്തിനും ജോജോ ഉപ്പുതറ, പ്രവീൺ നീലാംബരം, ബിച്ചു അനീഷ് എന്നിവർ
ജൂറി പുരസ്കാരത്തിനും അർഹരായി.
മികച്ച കുട്ടികളുടെ ചിത്രം റോയ് തൈക്കാടൻ സംവിധാനം ചെയ്ത മോണോ ആക്ട് ആണ്.
അജയ് ശിവറാമാണ് മികച്ച ബാലചിത്ര സംവിധായകൻ.
സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ, ബാലു കിരിയത്ത്, രാജാവാര്യർ, വേണു. ബി. നായർ, ബാബു വെളപ്പായ , സുരേഷ് തിരുവല്ല , മോഹൻ ശർമ്മ, കവിത പി.കെ, അഡ്വ. ആർ. ബിന്ദു എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് കമ്മറ്റിക്കു മുമ്പാകെ സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് മികച്ചവ തിരഞ്ഞെടുത്തത്.
മെയ് 26 ഞായർ വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം എ.കെ.ജി സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.