തിരുവനന്തപുരം: ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരകകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന 259-ാം വേലുത്തമ്പി ജയന്തിയാഘോഷം മുൻമന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്മാരകകേന്ദ്രം ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ അധ്യക്ഷനായി. ഡോ.എം.ആർ. തമ്പാൻ, ഡോ വിളക്കുടി രാജേന്ദ്രൻ, രാജീവ് ഗോപാലകൃഷ്ണൻ, ജോൺസൺ റോച്ച് എന്നിവർ പ്രസംഗിച്ചു. ഡോ. ജോർജ് വർഗ്ഗീസ്, കെ. മുരളീധരൻ നായർ, കെ സുദർശനൻ, ഗോമതിയമ്മാൾ എന്നീ സാംസ്കാരിക പ്രവർത്തകരെ വേലുത്തമ്പി പുരസ്കാരം നാൽകി വി.എസ് ശിവകുമാർ ആദരിച്ചു.
ചിത്രകലാമണ്ഡലം വേലുതമ്പിദളവ സ്മാരക കേന്ദ്രം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ 259 താമത് വേലുതമ്പി ജയന്തി ആഘോഷം വി. എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ. സുദർശനൻ, ഡോ. ജോർജ് വർഗ്ഗീസ്, രാജീവ് ഗോപാലകൃഷ്ണൻ, സുദർശൻ കാർത്തികപ്പറമ്പിൽ, ഡോ. എം. ആർ. തമ്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ. കെ. മുരളീധരൻ നായർ, ഗോമതി അമ്മാൾ എന്നിവർ സമീപം