ഇടത് സർക്കാരിന്റെ ബാർകോഴ അഴിമതിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം : വി ഡി സതീശൻ

0

ബാർ ഉടമകൾക്ക് ഡ്രൈഡേ ഒഴിവാക്കി കൊടുക്കുന്നത് അടക്കമുള്ള വാഗ്ദാനങ്ങൾ നൽകി ഓരോ ഉടമകളിൽ നിന്നും രണ്ടര ലക്ഷം രൂപ വീതം ഉറപ്പിച്ചത് വഴി കോടിക്കണക്കിന് രൂപ കോഴ വാങ്ങാനുള്ള ബാർകോഴ അഴിമതിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മദ്യ ശാലകൾ യഥേഷ്ടം തുറന്നുകൊടുത്ത് മദ്യം വ്യാപകമാക്കുകയും അതു വഴി സംസ്ഥാനത്ത് കൊള്ളയും കൊലപാതകങ്ങളും അക്രമങ്ങളും നിത്യ സംഭവങ്ങളായി ആവർത്തിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം അനുവദിക്കുകയില്ലെന്നും അത് ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഇടതുപക്ഷ സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് നടയിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ, എംഎൽഎ അധ്യക്ഷത വഹിച്ചു . വ്യാപകമായ മദ്യ വിപത്തിനെതിരെ ലഹരി നിർമാർജന സമിതി നടത്തുന്ന സമര പരിപാടികൾക്ക് അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഒ. കെ. കുഞ്ഞിക്കോമു മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.എം.യൂസഫ് ആമുഖ പ്രസംഗം നടത്തി. ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് ബീമാപ്പള്ളി റഷീദ്, സെക്രട്ടറി ഹുമയൂൺ കബീർ, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന, കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി എം. എം. സഞ്ജീവ് കുമാർ, അഡ്വ: കണിയാപുരം ഹലീം, എൽ.എൻ.എസ്. സംസ്ഥാന ഭാരവാഹികളായ എം. കെ. എ. ലത്തീഫ്, ഷാജു തോപ്പിൽ, ജമാലുദ്ദീൻ കൂടല്ലൂർ, കെ.എച്ച്. എം. അഷ്‌റഫ്‌, കാട്ടൂർ ബഷീർ, മീരാ റാണി, എ.എം.അബൂബക്കർ, അഷ്റഫ് കൊടിയിൽ, നഹാസ് കൊരണ്ടി പ്പള്ളി, അലവിക്കുട്ടി മാസ്റ്റർ, നെല്ലനാട് ഷാജഹാൻ, ഷാജഹാൻ കഴക്കൂട്ടം, കബീർ ചാന്നാങ്കര,സജീന ടീച്ചർ, ഇഞ്ചക്കൽ ബഷീർ, എം. കമാലുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

You might also like

Leave A Reply

Your email address will not be published.