ഇസ്ലാമിക് കൾച്ചർ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവാർഡ് മീറ്റ് 2024 ,നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ .എം. എസ് .ഫൈസൽ ഖാൻ ഉദ്ഘാടനം നിർവഹിക്കുന്നു.
തിരുവനന്തപുരം .ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണം നടത്തി .ഐ.സി.എ ചെയർമാൻ അഡ്വക്കേറ്റ്. എ. എം .കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് മീറ്റും, കുടുംബ സംഗമവും നൂറുൽ ഇസ്‌ലാം ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസലർ ഡോക്ടർ എം. എസ് .ഫൈസൽ ഖാൻ ഉദ്ഘാടനം നിർവഹിച്ചു. മൂന്നാറ്റുമുക്ക് മസ്ജിദ് ഇമാം അക്ബർ ഷാ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ എ.അബൂബക്കർ , എ.ഖാജാ മുഹമ്മദ്, അഫ്സൽ മുന്ന, മുഹമ്മദ് ഇസ്മായിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.