എസ്.പി.പിള്ള ഓർമ്മ ദിനം ഇന്ന്

0

ആദ്യകാല ഹാസ്യനടൻമാരിൽ ശ്രദ്ധേയനായ ശങ്കരപിള്ള പങ്കജാക്ഷൻപിള്ളയെന്ന SP പിള്ള ഓർമ്മയായിട്ട് ഇന്ന് 39 വർഷം…

കേളെടി നിന്നെ ഞാൻ കെട്ടണ കാലത്ത്
നൂറിൻ്റെ നോട്ട് കൊണ്ട് ആറാട്ട്… SP പിള്ള തകർത്തഭിനയിച്ച ഡോക്ടർ എന്ന സിനിമയിലെ ഈ ഗാനരംഗം ആരും മറക്കാനിടയില്ല. ഏറ്റുമാനൂരിൻ്റെ കലാസാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു പിള്ള. 1913 ൽ ഹരിപ്പാട് മുട്ടത്താണ് ജനനം. മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ മരിച്ചതിനാൽ വലിയ വിദ്യഭ്യാസം നേടാൻ കഴിഞ്ഞില്ല

പത്രവിതരണക്കാരനായി ജീവിതം ആരംഭിച്ച പിള്ള 14-ാം വയസിൽ കലാരംഗത്തെത്തി. നാടകത്തിൽ പകരക്കാരനായി വേഷമിട്ട പിള്ള പിന്നീട് 40 വർഷക്കാലം കൊണ്ട് 500 നാടകങ്ങളിലായി അയ്യായിരത്തോളം വേദികളിൽ തിളങ്ങി. അല്ലി റാണിയായിരുന്നു ആദ്യ നാടകം.

അപ്പൻതമ്പുരാൻ്റെ ഭൂതരായർ എന്ന ചിത്രത്തിലൂടെ അഭ്രപാളിയിൽ എത്തിയെങ്കിലും ആദ്യ ചിത്രം പുറത്തിറങ്ങിയില്ല. സി. മാധവൻ പിള്ളയുടെ ജ്ഞാനാംബിക എന്ന ചിത്രമാണ് ആദ്യം പുറത്തിറങ്ങിയത്. പിന്നീട് നല്ലതങ്ക ,ജീവിത നൗക , ചേച്ചി, ശശിധരൻ, വനമാല , വിശപ്പിൻ്റെ വിളി, അവകാശി ,ജനോവ, നായര് പിടിച്ച പുലിവാല്, കണ്ടം ബെച്ച കോട്ട്, മണവാട്ടി , അദ്ധ്യാപിക, ഓടയിൽ നിന്ന്, ചെമ്മീൻ, ഒതേനൻ്റെ മകൻ,മറുനാട്ടിൽ ഒരു മലയാളി, ആഭിജാത്യം, ആരോമലുണ്ണി, നിർമ്മാല്യം, സഞ്ചാരി, പുല്ലാങ്കുഴൽ തുടങ്ങി 350 ഓളം സിനിമകളിൽ പിള്ള വേഷമിട്ടു.

1977 ൽ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം ടാക്സി ഡ്രൈവറിലെ അഭിനയത്തിന് ലഭിച്ചു. സിനിമാ-ടെലിവിഷൻ നടി മജ്ഞു പിള്ള പേരമകളാണ്..
1985 ജൂൺ 12 ന് 72-ാം വയസിൽ ആ ഹാസ്യസാമ്രാട്ട് വിട വാങ്ങി..

You might also like

Leave A Reply

Your email address will not be published.