തിരു: ഭാരതത്തിലും വിദേശരാജ്യങ്ങളിലും പ്രവർത്തിക്കുന്ന 36 പ്രവാസി കേന്ദ്രീയ സംഘടനകളുടെ കൂട്ടായ്മയായ എൻ. ആർ. ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ അടുത്ത മൂന്ന് വർഷത്തേക്കുളള പ്രവർത്തനങ്ങൾക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.മസ്കറ്റ് ഹോട്ടലിൽ ഫൊക്കാന മുൻ ചെയർമാൻ ശശിധരൻ നായരുടെസുതാര്യമായ അദ്ധ്യക്ഷതയിൽ നടന്ന നിർവ്വഹണ സമിതിയോഗത്തിൽ വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. കുവൈറ്റ് ദുരന്തത്തിൽ അപമൃത്യുവിന് ഇരയായ പ്രവാസികളുടെ ആത്മാവിന് മുന്നിൽ യോഗം പ്രണാമം അർപ്പിച്ചു.
ലോകമെമ്പാടും വസിക്കുന്ന പ്രവാസി സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ വിമാന യാത്രാനിരക്കിൽ ഉ കുന്ന വർദ്ധനവിൽ പ്രവാസികളോടുളള സമീപനം സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ അനുവർത്തിക്കുന്ന നയം തിരുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള സർക്കാർ നടത്തുന്ന ലോക കേരള സഭയുടെ സമ്മേളനങ്ങളിൽ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് തീരുമാനങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എൻ. ആർ. ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 22 വർഷക്കാലം തുടർച്ചയായി പ്രവാസി ഭാരതീയ ദിനാഘോഷം സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ യോഗം അഭിനന്ദനം wrencen രേഖപ്പെടുത്തി.കൗൺസിലിന്റെ സെൻട്രൽ കമ്മിറ്റി ചെയർമാനായി നാലാം തവണയും പ്രവാസിബന്ധു ഡോ. എസ്. അഹമ്മദിനെ തെരഞ്ഞെടുത്തു. ഗ്ലോബൽ ചെയർമാനായി ഡോ. സിറിയക് പ്രയിൽ ല ൻ, യു.കെ) മിഡിൽ ഈസ്റ്റ് ചെയർമാനായി ഡോ. അമാനുളള വടക്കാങ്ങര(ഖത്തർ), സീനിയർ .എന്നിവരെയും എൻ. കെ. പ്രേമചന്ദ്രൻ എം. പി. മുഖ്യരക്ഷാധികാരി, രമേഷ് ആനന്ദദാസ് കുവൈറ്റ്, നാസർ കറുകപ്പാടത്ത് ഖത്തർ, ശശിധരൻ നായർ യു. എസ്. എ എന്നിവരെ രക്ഷാധികാരികളായും, സത്താർ ആവിക്കര കാഞ്ഞങ്ങാട്, കടയ്ക്കൽ രമേഷ്, മനോഫർ ഇബ്രാഹിം ദുബായ്, വി. രാമചന്ദ്രൻ കണ്ണൂർ, കെ. എൻ. എ. അമീർ വടകര, മുബീർഖാൻ ദുബായ്, ഡോ. ഗ്ലോബൽ ബഷീർ അരിമ്പ്ര, ഡോ. കുര്യാത്തി ഷാജി തിരുവനന്തപുരം, ടി. എം. ഷാഫി കൊടുങ്ങല്ലൂർ എന്നിവർ വൈസ് ചെയർമാൻമാരായും ഗീത ജോർജ്ജ് (യു.എസ്.എ), പോൾ കറുകപ്പളളി (യു.എസ്.എ) എന്നിവർ ഗ്ലോബൽ ചീഫ് കോ-ഓർഡിനേറ്റേഴ്സായും ബിനു കുമാർ (ഖത്തർ) മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ, മുസ്തഫ ഉളളാൽ ചെയർമാൻ ബാംഗ്ലൂർ ചാപ്റ്റർ, രഞ്ചിത്ത് മുല്ലമഠം (ചെന്നൈ) ചെയർമാൻ സൗത്ത് ഇന്ത്യാ ചാപ്റ്റർ, ഡോ. കെ. പി. ഹരീന്ദ്രൻ ആചാരി (ന്യൂഡൽഹി) ചെയർമാൻ നോർത്ത് ഇന്ത്യാ ചാപ്റ്റർ, ഷെയ്ഖ് അഹമ്മദ് മുനീർ (ഹൈദരാബാദ്) സംസ്ഥാന ചെയർമാൻ തെലുങ്കാന, ഇക്ബാൽ പുത്തൻചാലിൽ (കൊടുങ്ങല്ലൂർ) ജനറൽ കൺവീനർ, അഡ്വ. റിപ്പിൾ ഹംസ (യു.എ.ഇ), സലാം പാപ്പിനിശ്ശേരി (ദുബായ്) എന്നിവർ ലീഗൽ കൺസൾട്ടന്റ്മാർ തുടങ്ങി 123 പേർ അടങ്ങിയ ജനറൽ കൗൺസിലിനെ യോഗം തിരഞ്ഞെടുത്തു.കൗൺസിലിന്റെ ഇരുപതാമത് വാർഷികം തീയതികളിൽ മാവേലി ഫെസ്റ്റ് എന്ന പേരിൽ മാംഗ്ലൂരിൽ വെച്ച് നടത്തുന്നതിന് യോഗം തീരുമാനിച്ചു.
സെപ്തമ്പർ 18,19