കേരളത്തിലെ ധനകാര്യ മന്ത്രിമാരിൽ പ്രഗൽഭനായ ധനകാര്യ മന്ത്രി ആയിരുന്നു പി കെ കുഞ്ഞ് സാഹിബ് തൊഴിൽരഹിതരായ നിരവധി യുവതി യുവാക്കൾക്ക് അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ഇന്നും ഉപകരിച്ചു പോകുന്നു മുൻ എം. പി പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം :കേരളത്തിലെ ധനകാര്യ മന്ത്രിമാരിൽ പ്രഗൽഭനായ ധനകാര്യ മന്ത്രി ആയിരുന്നു പി കെ കുഞ്ഞ് സാഹിബ് തൊഴിൽരഹിതരായ നിരവധി യുവതി യുവാക്കൾക്ക് അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ഇന്നും ഉപകരിച്ചു പോകുന്നു മുൻ എം. പി പന്ന്യൻ രവീന്ദ്രൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒരാളായിരുന്ന കേരളത്തിലെ മുൻധനകാര്യ സാഹിബ് പണമെടുത്ത് പി.കെ പ്രഗൽഭനായിരുന്നുവെന്ന് സി.പി.ഐ നേതാവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. നല്ലൊരു ധനകാര്യ മാനേജ്മെന്റ് വിദഗ്ധനായി അദ്ദേഹത്തെ തങ്ക ലിപികളാൽ രേഖപ്പെടുത്തിയിരുന്നുവെന്നും, ബാങ്കുകളിൽ നിന്നും ജനങ്ങൾക്കാവശ്യമായ വികസന പ്രവർത്തനങ്ങൾക്ക് നൽകുമ്പോൾ അവ എങ്ങനെ തിരിച്ചടയ്ക്കണമെന്നും ആലോചിച്ചു പ്രവർത്തിച്ച് മികച്ച സംഘാടകനായിരുന്നു അദ്ദേഹം. ഇന്നത്തെപ്പോലെ പ്രതിസന്ധികളും പ്രയാസങ്ങളും അന്ന് ഇല്ലാതിരുന്നുവെന്നും പന്ന്യൻ ചൂണ്ടിക്കാട്ടി. പി.കെ കുഞ്ഞ് ഫൗണ്ടേഷൻ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച് 45-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുൻമന്ത്രി വി.എസ് ശിവകുമാർ അധ്യക്ഷത വഹിച്ചു.മുഹമ്മദ് ബഷീർ ബാബു, ആലങ്കോട് ഹസൻ, നെല്ലനാട് ഷാജഹാൻ, റസീല സുധീർ, എം.എ റഹീം, മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു. നിർധനരായ നൂറോളം പേർക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. ഫൗണ്ടേഷൻ സെക്രട്ടറി വള്ളക്കട നസീർ സ്വാഗതവും, കലാപ്രേമി മാഹീൻ നന്ദിയും രേഖപ്പെടുത്തി. നെല്ലിക്കോട് ഷൈജുവിന്റെ സിനിമാറ്റിക്സ് പ്രോഗ്രാമും ചടങ്ങിനോടനുബന്ധിച്ചു നടന്നു.