ദേശീയ മലയാള വേദി അവാർഡ് മീറ്റ് 2024

0

തിരുവനന്തപുരം ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സാഹിത്യ ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവർക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാര വിതരണം നടത്തി. അഡ്വക്കേറ്റ് എ എം കെ നാഫലിന്റെ അധ്വക്ഷതയിൽ ചേർന്ന സമ്മേളനം മുൻ എംപി പന്ന്യൻ രവീന്ദ്രൻ പാളയം ഇമാം ഡോക്ടർ വി.പി. സുഹൈബ് മൗലവി, സത് ഗുരു അനിൽ അനന്ത ചൈതന്വ റവ. ഫാദർ ഡോക്ടർ റോബിൻസൺ ആലപ്പുഴ, സുനിത ബുഹാരി, എ.എസ്. അനിത, എൽബെറിൻ, രവീന്ദ്രൻ ചിറയിൻകീഴ് തുടങ്ങി യവർ പ്രസംഗിച്ചു. വിനയചന്ദ്രൻ നായർ സ്വാഗതവും നൂറുൽ ഹസ്സൻ നന്ദിയും പറഞ്ഞു.സാഹിത്യ കൂട്ടായ്മയും മാപ്പിള കലാമേളയും സംഘടിപ്പിച്ചു.ദേശീയ മലയാളവേദിയുടെ ആഭിമുഖ്യത്തിൽ ഷൈലജ മുനീറിന്റെ പുസ്തക ചർച്ചയും സാഹിത്യ കൂട്ടായ്മയും മാപ്പിള ഗാനാലാപനവും പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവ കവയിത്രി ഡോ. മാളവികയുടെ അദ്ധ്യക്ഷതയിൽ കവികളായ ഡോ.രമ, കല്ലയം മോഹനൻ, പ്രൊഫ. ഹരിദാസ്, അസീസ് ബദറുന്നിസ, സെയ്ത്, അട്ടക്കുളങ്ങര ഷുഹൈബ് തുടങ്ങിയവർ മാപ്പിളപ്പാട്ടുകളും കവിതകളും അവതരിപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.