നെടുമങ്ങാട്: ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട
നന്ദിയോട് സ്വദേശി ധീര ജവാൻ വിഷ്ണുവിന് പത്താംകല്ല് വി ഐ പി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിഷ്ണുവിന്റെ ഛായ ചിത്രത്തിന് മുന്നിൽ ഭദ്രദീപം കൊളുത്തി, പുഷ്പാർച്ചനയും, ആദരാഞ്ജലികളും അർപ്പിച്ചു.അസോസിയേഷൻ ഭാരവാഹികളായ പുലിപ്പാറ യൂസഫ്,എം അബ്ദുൽ സലാം, അജിംഷാ, നഹാസ്, ജാഗ്ഫർ, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.