നാളത്തെ പുലരിയുടെ പൊൻ താരങ്ങളായ പ്രീ കെ ജി, ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ വരവേറ്റു കൊണ്ടു പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
നാളത്തെ പുലരിയുടെ പൊൻ താരങ്ങളായ പ്രീ കെ ജി, ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ വരവേറ്റു കൊണ്ടു പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ് എം ദൗലത് ഷായുടെ അധ്യക്ഷതയിൽ കുടിയ യോഗം വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ഉൽഘാടനം ചെയ്യ്തു. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ റിട്ടയർഡ് ഹെഡ് മിസ്ട്രസ് എസ്. ഷീബ, ബി ആർ സി കോ ഓർഡിനേറ്റർ സജിത, എന്റെ നാട് ചാരിറ്റി പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, എന്റെ നാട് ചാരിറ്റി അംഗങ്ങളായ ഫൈസൽ അഞ്ചാം കല്ല്, റാഷിദ് കുപ്പച്ചിവിളാകം, കോവളം നീലകണ്ഠാ ബീച്ച് റിസോർട്ട് ഡയറക്ടർ രോഹൻ കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ദൗലത് ഷായെ ചടങ്ങിൽ വച്ച് വെള്ളാർ വാർഡ് കൗൺസിലർ പൊന്നാടയണിയിച്ചു ആദരിച്ചു. ചടങ്ങിൽ എസ് ആർ ജി കൺവീനർ സോജമംഗളൻ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷാരോൺ എൽ സ്റ്റാൻലി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജയ ടി വി നന്ദിയും പറഞ്ഞു.