തിരുവനന്തപുരം പ്രകൃതിയെ പരിസ്ഥിതിയെ നശിപ്പിക്കുന്ന കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്നും സമൂഹം മാറിനിൽക്കണമെന്നും നാഷണൽ ലിറ്റററി എൻവിറോൺമെന്റൽ ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിന ഉദ്ഘാടനം ചെയ്തുകൊണ്ട് സാഹിത്യകാരനും മുൻ സാഹിത്യ അക്കാദമി ചെയർമാനുമായ പെരുമ്പടവം ശ്രീധരൻ പ്രസ്താവിക്കുകയുണ്ടായി.പരിസ്ഥിതിയെ നശിപ്പിക്കാതെ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന പദ്ധതികളുമായി സമൂഹം മുന്നോട്ടുവരണമെന്ന് തുടർന്ന് അദ്ദേഹം പറയുകയുണ്ടായി. ഉപദേശക സമിതി ചെയർമാൻ അഡ്വക്കേറ്റ് എ.എം.കെ നൗഫലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യുവ സാഹിത്യകാരി ഡോക്ടർ മാളവിക ആർ.എസ്സ് നു പെരുമ്പടവം പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. മുജീബ്റഹ്മാൻ നേമം ഷാഹുൽ ഹമീദ്, ആറ്റിങ്ങൽ സുരേഷ്, അനിൽകുമാർ, നൂറുൽ ഹസൻ സ്വാഗതവും രവീന്ദ്രൻ നായർ ചിറയിൻകീഴ് നന്ദിയും പറഞ്ഞു.
Related Posts