പ്രവാസി സേവന സാരഥികൾക്ക് സ്വീകരണം നൽകി

0

തിരുവനന്തപുരം :ജീവിക്കുന്നതിനും, ജീവിപ്പിക്കുന്നതിനുമായി അറേബ്യൻ നാടുകളിൽ എത്തി കഴിയുന്ന ഇന്ത്യൻ പ്രവാസികളുടെ സകലവിധ പുരോഗതികൾക്കും നിലനിൽപ്പിനു മായി പ്രവർത്തിച്ചുവരുന്ന യു.എ.ഇ യിലെ ഏറ്റവും വലിയ ഔദ്യോഗിക അംഗീകാര സംഘടനയായ ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ പുതിയ സാരഥികളായി തിര ഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് നിസ്സാർ തളങ്കരയ്ക്കും, ജനറൽ സെക്രട്ടറി ശ്രീ പ്രകാ ശിനും തലസ്ഥാന പൗരാവലിക്കുവേണ്ടി സമുചിതമായ സ്വീകരണം നൽകി.
ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ശ്രീ പത്മാ ഹാളിൽ നടന്ന സ്വീകരണ സംഗമത്തിൽ സെൻ്റർ പ്രസിഡൻ്റ് അഡ്വ.ആർ.ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. കുവൈറ്റിലെ അപകട മരണത്തിൽ മരിച്ച പ്രവാസികൾക്ക് പ്രാർത്ഥനയും ആദരാജ്ഞലികളും അർപ്പിച്ചതിനുശേഷം ആരംഭിച്ച സമ്മേളനം പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി ഉദ്ഘാടനം ചെയ്‌തു. മുൻ മന്ത്രി വി.എസ്. ശിവകുമാർ നിസ്സാർ തളങ്കരയ്ക്കും, മുൻ പ്ലാനിംഗ് ബോർഡ് കമ്മിഷൻ അംഗം സി.പി.ജോൺ ശ്രീ പ്രകാശിനും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. വേൾഡ് വുമൻ അസ്സോസ്സിയേഷൻ ചെയർപേഴ്‌സൺ റസീലയും വ്യാപാരി വ്യവ സായി പ്രസിഡൻ്റ് എം.എ. റഹീമും പൊന്നാടകൾ അണിയിച്ചു സ്വീകരിച്ചു. സി.എച്ച് സ്മാരക സമിതി പ്രസിഡൻ്റ് കെ.എച്ച്.എം. അഷ്റഫ്, മനസ്സ് ജനറൽ സെക്രട്ടറി ജോസഫ് ബാബു, മുസ്ലീം ലീഗ് നേതാവ് എം. മുഹമ്മദ് മാഹീൻ, കെ.എം.സി.സി. പ്രസിഡന്റ് ചാന്നാങ്കര കബീർ, എം.എസ്. ജില്ലാ സെക്രട്ടറി നദീർ കടയറ, മാപ്പിള കലാ സാഹിത്യ സംഘം സെക്രട്ടറി ആതിര, മുസ്ലീം അസ്സോസ്സിയേഷൻ കൾച്ചറൽ കമ്മിറ്റി ചെയർമാൻ കലാപ്രേമി ബഷീർ ബാബു. സീനിയർ ജേണലിസ്റ്റ് യൂണിയൻ ട്രഷറർശങ്കരൻകുട്ടി, സിറ്റിസൺ കൗൺസിൽ സെക്രട്ടറി ഷാജി വർഗ്ഗീസ്, പൗരസ മിതി കൺവീനർ റെഡ് ഷാജി എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു. കൂടു തൽ മാർക്ക് വാങ്ങി വിജയിച്ച സാധു വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായ വിതരണം ലോക കേരളാ സഭാ മെമ്പറും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റു മായ ഹനീഫാ മുനീർ നിർവ്വഹിച്ചു. ഹിന്ദി ഗായകൻ ജഗാംഹീറിന്റെ ഗാനാലാപ നവും, ആർട്ടിസ്റ്റ് ഷൈജു നെല്ലിക്കാടിന്റെ മിമിക്രിയും ഉണ്ടായിരുന്നു.

You might also like

Leave A Reply

Your email address will not be published.