ഔദ്യോഗികമല്ലെങ്കിലും വിജയികളെ കുറിച്ചുള്ള സൂചനകള്‍ ഇതിനോടകം തന്നെ പുറത്ത് വന്ന് കഴിഞ്ഞു. ബിഗ് ബോസുമായി ബന്ധപ്പെട്ട വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് ഇത്തരം വാർത്തകള്‍ പുറത്ത് വരുന്നത് എന്നതിനാല്‍ തന്നെ വിജയികളുടെ സ്ഥാനം ഈ നിലയിലായിരിക്കും എന്ന് തന്നെ ഏറെക്കുറെ ഉറപ്പിക്കുകയാണ് പ്രേക്ഷകർ. അല്ലെങ്കില്‍ അവസാന നിമിഷം ഏതെങ്കിലും തരത്തിലുള്ള ഞെട്ടിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അഞ്ചാമത് എത്തിയിരിക്കുന്നത് ഋഷിയാണെന്നാണ് സൂചന. ഫിനാലെയില്‍ ആദ്യം പുറത്തായതോടെയാണ് അദ്ദേഹം അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. ഒരുഘട്ടത്തില്‍ ഫൈനല്‍ ഫൈവിലേക്ക് എത്തില്ലെന്ന് പലരും വിധി എഴുതിയ താരങ്ങള്‍ ഒരാള്‍ കൂടിയാണ് ഋഷി എന്നതാണ് ശ്രദ്ധേയം.ഋഷിക്ക് ശേഷം പുറത്തേക്കുള്ള വാതില്‍ തുറന്നത് അഭിഷേകിന് മുന്നിലാണ്. സീസണ്‍ സിക്സിലേക്ക് വൈല്‍ഡ് കാർഡായി എത്തിയ അഭിഷേക് ടിക്കറ്റ് ടു ഫിനാലെ വിജയിച്ചാണ് ഫിനാലയിലേക്ക് യോഗ്യത നേടുന്നത്. വളരെ പെട്ടെന്ന് തന്നെ വലിയൊരു പ്രേക്ഷക നിരയെ സ്വന്തമാക്കാന്‍ സാധിച്ച വ്യക്തികൂടിയാണ് അഭിഷേക്.ജാസ്മിന്‍, ജിന്റോ, അർജുന്‍ എന്നിവരാണ് തുടർന്ന് ശേഷിക്കുന്നത്. ഇതില്‍ ജാസ്മിന്‍ മൂന്നാമത് എത്തി, അഥവാ ഫസ്റ്റ് റണ്ണറപ്പായെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ബിഗ് ബോസ് മലയാളം സീസണ്‍ 6 മുന്നോട്ട് കൊണ്ടു പോയത് തന്നെ ജാസ്മിന്‍ എന്ന മത്സരാർത്ഥിയായിരുന്നുവെന്ന് വേണം പറയാം. നെഗറ്റീവ് ആയാലും പോസിറ്റിവ് ആയാലും സീസണില്‍ ഏറ്റവും അധികം കണ്ടന്റ് നല്‍കിയത് ജാസ്മിനാണ് എന്നത് സംശയമില്ല.തുടർന്ന് ശേഷിച്ച രണ്ട് മത്സരാർത്ഥികളില്‍ ഭൂരിപക്ഷം ആരാധകരും പ്രതീക്ഷിച്ചത് പോലെ ജിന്റോ വിജയിക്കുകയായിരുന്നു. അർജുന്‍ രാണ്ടാമതും എത്തി. അവസാന ആഴ്ചകളിലുണ്ടാക്കിയ മുന്നേറ്റമാണ് അർജുനെ തുണച്ചത്. സീസണിലെ ആദ്യ ആഴ്ചകളില്‍ ഏറ്റവും മോശം മത്സരാർത്ഥി എന്ന നിലയില്‍ നിന്നും ഉയർന്ന വന്ന താരമാണ് ജിന്റോ. എല്ലാത്തിലും പെർഫക്‌ട് ആണോയെന്ന് ചോദിച്ചാല്‍ അല്ലെന്ന് തന്നെയാണ് ഉത്തരമെങ്കില്‍ അരാധകര ഹൃദയം കവരാന്‍ ജിന്റോയ്ക്ക് സാധിച്ചെന്നതാണ് ശ്രദ്ധേയം.അതേസമയം, ജിന്റോയുടെ വിജയം ആഘോഷിച്ചുകൊണ്ട് നിരവധി പ്രേക്ഷകരും രംഗത്തെത്തി. ‘തൊലി നിറത്തില്‍ അല്ല, സ്വന്തം കഴിവില്‍ ഉള്ള ആത്മ വിശ്വാസം ആണ് മനുഷ്യന് വേണ്ടത് എന്ന് തെളിയിച്ചു കാണിച്ചു തന്ന വ്യക്തി. കൂട്ടം കൂടി ആക്രമിച്ചപ്പോഴും തെറ്റുകള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെട്ടപ്പോഴും ചായാൻ ഒരു തോള്‍ പോലും ഇല്ലാതെ സ്വന്തം ആത്മാവിനോട് ചേർന്ന് നിന്ന് സ്വയം മുറിവ് ഉണക്കിയവനാണ് ജിന്റോ. അവന്‍ ഈ വിജയം അർഹിക്കുന്നു.’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.’ജയവും തോല്‍വിയും അപേക്ഷികമാണ്. എങ്കിലും ഈ സീസണ്‍ ജിന്റോ യുടേത് ആയിരുന്നു. മുൻപ് നേടാൻ പറ്റാത്ത പലതും അദ്ദേഹം ഇതിനോടകം നേടി. ഭൂരിപക്ഷം ബിബി പ്രേക്ഷ്‌കർ ജിന്റോ യെ നിസ്വാർത്ഥമായി ഇഷ്ടപ്പെട്ടു. ജിന്റോ യുടെ നല്ലതും മോശവും അംഗീകരിച്ചു. ഉള്ളിന്റെ ഉള്ളില്‍ അദ്ദേഹം നല്ലൊരു വ്യക്തി ആണ് എന്ന് തിരിച്ചു അറിഞ്ഞു. മനുഷ്യന് മനുഷ്യനോട് തോന്നുന്ന സ്നേഹം അത് ജിന്റോ യോട് പലർക്കും തോന്നിയെന്നും അവർ പറയുന്നു.നാളിത് വരെ നടന്ന സീസണുകളില്‍ മനസിന് ഏറ്റവും സംതൃപ്തി തന്ന ഏറ്റവും കുളിർമയേകിയ വിജയമായിരിക്കും സീസണ്‍ സിക്സില്‍ നാം കാണാൻ പോകുന്നത്.ഇല്ലായ്മയില്‍ നിന്ന് ഉയർന്ന് വന്ന് സംസാരിച്ച് നേടാൻ വരെ അറിയാതെ പലതരത്തിലുള്ള അവഗണനകള്‍ നേരിട്ട് സ്വപ്രയത്നത്താല്‍ ബിഗ്ബോസ് എന്ന വലിയ റിയാലിറ്റി ഷോയുടെ ടൈറ്റില്‍ വിന്നറാവുകയാണ് ജിൻ്റോ എന്ന സാധാരണക്കാരനെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്.ഞാനും നിങ്ങളും ബിഗ്ബോസില്‍ എത്തിപ്പെടുകയും നമുക്ക് ഒത്തിരി ആരാധകർ ഉണ്ടാവുകയും അവസാനം വൻ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യുന്ന സ്വപ്നങ്ങള്‍ നമ്മളില്‍ പലരും കണ്ടു കാണും. ആ സ്വപ്നത്തിൻ്റെ രസം കുറയുന്ന സമയം നമ്മള്‍ സ്വയം ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഏയ് എന്നെക്കൊണ്ടൊന്നും അതൊന്നും സാധിക്കില്ല എന്ന്. നമ്മളെ പോലെ ബിബി ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ട് ഫാൻ ഫൈറ്റ് നടത്തുന്ന സാധാ പ്രേക്ഷകരുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരിക്കും ജിൻ്റോ എന്ന മനുഷ്യൻ്റെ വിജയമെന്നും പ്രേക്ഷകർ കുറിക്കുന്നു.