തിരുവനന്തപുരം :-സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ സ്കൂൾ മുറ്റത്തെ ചക്കരമാവിൻകൊമ്പിൽ കെട്ടിത്തൂക്കി. തൂങ്ങിയാടുന്ന അക്ഷര സ്ലേറ്റിനു പിന്നിൽ കോർത്ത മിഠായി. അക്ഷരവും മധുരവും കണ്ടപ്പോൾ കയ്യെത്തിപ്പിടിച്ച് കുരുന്നുകൾ. പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ പ്രവേശനോത്സവത്തിലാണ് അക്ഷരവും മധുരവും ഒന്നിച്ചു നൽകി നവാഗതരെ വരവേറ്റത്. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, എച്ച്എം അമൃത ജയദേവൻ, പിറ്റിഎ പ്രസിഡൻ്റ് അനിൽ ശിവശക്തി, അധ്യാപകരായ ടീന, ഷീജാ രാജ്, ഗീത, മിനി, മീര, രചന എന്നിവർ പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.